
റാന്നിപെരുമ്പെട്ടി വില്ലേജ് ഡിജിറ്റൽ സർവേ അവലോകനം റാന്നി എംഎ.ൽ എ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു
റാന്നിപെരുമ്പെട്ടി വില്ലേജ് ഡിജിറ്റൽ സർവേ അവലോകനം റാന്നി എംഎ.ൽ എ പ്രമോദ് നാരായൺ ഉദ്ഘാടനം ചെയ്തു.
കൊ റ്റ നാട് പഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ സർവേയുടെ പെരുമ്പെട്ടി വില്ലേജിന്റെ ചാർജുള്ള ഹെഡ്സർ വെയർ ജോബി ജോസ് നാളിതുവരെ നടത്തിയ ജോലികളുടെ വിശദീകരണം നൽകി. പെരുമ്പെട്ടി വില്ലേജ് 2310 ഹെക്ടർ ആണ്. ഇതിന്റെ 50 ശതമാനത്തോളം ഏരിയ സർവേ ചെയ്തു കഴിഞ്ഞു. ഇപ്പോൾ നിലവിൽ 10 ആർറ്റികെ മെഷീൻ ആണ് ഈ ജോലിക്കായി ഉപയോഗിക്കുന്നത് ഡിജിറ്റൽ സർവേയ്ക്ക് പൂർണം പിന്തുണ നൽകുന്ന ജനപ്രതിനിധികളെ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു. പ്രതികൂലമായ കാലാവസ്ഥയിലും സർവ്വേ ജോലികൾ നടത്തുന്ന ജീവനക്കാരെ അദ്ദേഹം അനുമോദിച്ചു. സർവ്വേ ജോലികൾ കൂടുതൽ സുഖമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ഡിജിറ്റൽ സർവേ ജീവനക്കാരും അവലോകന യോഗത്തിൽ പങ്കെടുത്തു.



