
News
രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിൽ ഒരാളെ കഞ്ചാവുമായി റാന്നി പോലീസ് പിടികൂടി
രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിൽ ഒരാളെ കഞ്ചാവുമായി റാന്നി പോലീസ് പിടികൂടി. റാന്നി അടിച്ചിപ്പുഴ പാണംകുഴിയിൽ വീട്ടിൽ മനോജ് (49)
ആണ് ചൊവ്വ 12.30 ഓടെ പിടിയിലായത്. റാന്നി ഒഴുവൻപാറയിൽ റോഡിൽ വെച്ച് കണ്ട ഇയാളെ സംശയം തോന്നി തടഞ്ഞു ചോദ്യം ചെയ്തപ്പോൾ കഞ്ചാവ് കൈവശമുള്ള കാര്യം വെളിപ്പെടുത്തുകയായിരുന്നു. എസ് ഐ കവിരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നടപടികൾ സ്വീകരിച്ചത്.ചോദ്യം ചെയ്യലിൽ കഞ്ചാവ് വിൽപ്പനക്കായി കയ്യിൽ സൂക്ഷിച്ചതാണെന്ന് ഇയാൾ പറഞ്ഞു. ഏ എസ് ഐ ബിജു മാത്യുവും എസ് ഐക്കൊപ്പം ഉണ്ടായിരുന്നു.
ലഹരിവസ്തുക്കൾക്കെതിരായ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു



