
സീതത്തോട്ടിൽഅനധികൃതചാരായ വില്പന നടത്തിയ രണ്ട് പേർ എക്സൈയിൻ്റ്പിടിയിലായി
സീതത്തോട്ടിൽഅനധികൃതചാരായ വില്പന നടത്തിയ രണ്ട് പേർ എക്സൈയിൻ്റ്പിടിയിലായി
സീതത്തോട് ടൗണിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിയ യുവാവ് മൂന്ന് ലിറ്റർ ചാരായവുമായി എക്സൈസ് പിടിയിലായി. തിങ്കളാഴ്ച വിദേശമദ്യം ലഭ്യമല്ലാത്തതിനാൽ വൻ തോതിൽ വ്യാജ ചാരായ വിൽപന നടത്തുന്നതായി എക്സൈസിന് ലഭിച്ച വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റാർ എക്സൈസ് സംഘം സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പിൽ ജയേഷ് കുമാർ
(38) നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറും പിടി കൂടിയത്.കൂടാതെ സീതക്കുഴി കുന്നേൽ വീട്ടിൽ തോമസ് (61) നെ ഒരു ലിറ്റർ ചാരായവുമായി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു . ഇരുവരും തിങ്കൾ വെളുപ്പിന് മുതൽ എക്സൈസ് ഷാഡോ വിഭാഗത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഫോണിൽ അറിയിക്കുന്നതനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ച് നൽകുകയാണ് ഇവർ ചെയ്തത്. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു .
ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ രാജേഷ് പി.ജി. , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു .പി .വിജയൻ , പ്രിവൻ്റീവ് ഓഫീസർ ഡി. അജയകുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ നാസർ , ആസിഫ് സലീം , എ. ഷെഹിൻ , ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തി ലായിരുന്നു റെയ്ഡ് .



