
റോഡിൻ്റെ സംരക്ഷണ ഭിത്തി കെട്ടി മാസങ്ങൾകഴിഞ്ഞിട്ടും മണ്ണിട്ട് നികത്താതെ പോയതായി പരാതി
റോഡിൻ്റെ സംരക്ഷണ ഭിത്തി കെട്ടി മാസങ്ങൾകഴിഞ്ഞിട്ടും മണ്ണിട്ട് നികത്താതെ കരാറുകാരൻ പോയതായി പരാതി.വടശ്ശേരിക്കര പഞ്ചായത്തിലെ പതിനഞ്ചാവാർഡിലാണ് കരാറുകരൻ്റെ അനാസ്ഥ കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്നത്. വടശ്ശേരിക്കര പഞ്ചായത്തിലെ ഇടക്കുളം ചൊവ്വൂർ കടവ് റോഡിൽ നിന്നും തിരിഞ്ഞ് ഗുരുകുലം ഹൈസ്കൂളിൻ്റെ പിന്നിലൂടെ പള്ളിക്കമുരിപ്പിലെത്തുന്ന റോഡിലാണ് കരാറുകാരൻ്റെ ഈ അനാസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം.പഞ്ചായത്തിൽ നിന്നും 6 ലക്ഷം രൂപ മുടക്കിയാണ് റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചിരിക്കുന്നത്.റോഡിൻ്റെ വശത്ത് ഭിത്തി വന്നതോടെ റോഡ ൻ്റയും ഭിത്തിയുടെയും ഇടയിലുള്ള ഭാഗം താഴ്ചയിലാണ് ഇവിടെ കാട് വ ളർന്ന് നില്ക്കുക്കുന്നതിനാൽ വാഹന യാത്രക്കാർ അപകടത്തിൽ പെടാൻ സാധ്യത കൂടുതലാണ് കൂടാതെ വീതി കുറഞ്ഞ റോഡിലൂടെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ എതിർദിശയിലേക്ക് വന്നാൽ കുഴിയിൽ വീഴുന്നവസ്ഥയാണന്നാണ് നാട്ടുകാരുടെ ആരോപണം. ഈ റോഡിൻ്റെ സംരഷണ ഭിത്തി നിർമ്മാണം കഴിഞ്ഞ നാൾ മുതൽ നാട്ടുകാർ വാർഡ് അംഗത്തിനോട് പറയുന്നുണ്ടങ്കിൽ പരിഹാരം ഇതുവരെ ഉണ്ടായില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.



