News

റോഡ് പുനരുദ്ധാരണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഐഎം വലിയകുളം ലോക്കൽ കമ്മിറ്റി പൊതുമരാമത്ത് വകുപ്പ്.എ ഇ ഓഫീസിലേക്ക് മാർച്ച് നടത്തി

റാന്നി ജണ്ടായിക്കൽ – അത്തിക്കയം റോഡ്, ഇട്ടിയപ്പാറ – ഒഴുവൻപാറ -ബംഗ്ലാം കടവ് റോഡ്  എന്നിവയുടെ പുനരുദ്ധാരണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഐഎം വലിയകുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും നടത്തി.സി പി.ഐ എം ഏരിയ സെക്രട്ടറി ടി എൻ ശിവൻകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജണ്ടായിക്കൽ – അത്തിക്കയം റോഡ് എത്രയും വേഗം പുനരുദ്ധരിക്കുക, റോഡിലെ പൊട്ടിയ പൈപ്പുകൾ അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യുക, ഇട്ടിയപ്പാറ ബംഗ്ലാകടവ് റോഡിൻറെ നിർമ്മാണത്തിലുള്ള മെല്ലെ പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് .
ഏരിയ കമ്മിറ്റിയംഗം ഏ ആർ വിക്രമൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ കെ കെ സുരേന്ദ്രൻ, അഡ്വ കെ പി സുഭാഷ് കുമാർ, എൻ പ്രകാശ് കുമാർ ലോക്കൽ സെക്രടറി  ശ്യാംകുമാർ എന്നിവർ സംസാരിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page