റാന്നി: നിരവധി സ്കൂള്‍ ബസുകളടക്കം സഞ്ചരിക്കുന്ന റോഡിലെ സംരക്ഷണ ഭിത്തി തകര്‍ന്നിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. ബ്ലോക്കുപടി -തോട്ടമൺ - പെരുമ്പുഴ റോഡിൽ ബ്ലോക്കുപടിയിൽ റോഡിന്‍റെ തുടക്കത്തിലാണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. കഴിഞ്ഞ മാസം കൂറ്റന്‍ മരവുമായി വന്ന ക്രെയിന്‍ ഇവിടെ മറിഞ്ഞതോടാണ് തിട്ടല്‍ ഇടിഞ്ഞത്. ഇതോടെ റോഡ് വളരെ അപകടവസ്ഥയിൽ ആയി. നിരവധി സ്കൂൾ ബസുകളാണ് ഈ ഭാഗത്ത് കൂടി നിത്യവും യാത്ര ചെയ്യുന്നത്. കോഴഞ്ചേരി-ബ്ലോക്കുപടി റോഡില്‍ നിന്നും ഈ ഭാഗത്തേക്ക് സ്കൂള്‍ ബസുകള്‍ തിരിഞ്ഞു കയറുന്നത് ഇടിഞ്ഞ തിട്ടലിന് സമീപത്തു കൂടിയാണ്. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അതിര്‍ത്തി തിരിച്ച് കല്ലിട്ട ബൈപ്പാസ് റോഡാണിത്. സാങ്കേതിക കാരണങ്ങളാല്‍ നിര്‍മ്മാണ ജോലികള്‍ വൈകുന്നതു കാരണം അപകടം ഉണ്ടാലാന്‍ സാധ്യത കൂടുതലെന്നാണ് നാട്ടുകാരുടെ ആരോപണം.അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കണമെന്നാണ് ആവശ്യം.