News

റാന്നിയിൽ ഗതാഗത നിയന്ത്രണം/സ്‌പോട്ട് അഡ്മിഷന്‍/സീറ്റ് ഒഴിവ്/അപേക്ഷക്ഷണിച്ചു/അപേക്ഷിക്കാം/ഓണക്കാലത്ത് പ്രത്യേക സമ്മാന പദ്ധതിയുമായിസപ്ലൈകോ /ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമം

ഓണക്കാലത്ത് പ്രത്യേക സമ്മാന പദ്ധതിയുമായി സപ്ലൈകോ
 
ഓണസമ്മാനമായി നല്‍കാന്‍ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളുമായി സപൈക്ലോ. 500, 1000 രൂപയുടേതാണ് ഗിഫ്റ്റ് കാര്‍ഡുകള്‍. ഇവ ഉപയോഗിച്ച്  സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന്  ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം. 18 ഇനങ്ങള്‍ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങള്‍ ഉള്‍പ്പെട്ട സമൃദ്ധി മിനി കിറ്റ്, ഒമ്പത് ശബരി ഉല്‍പന്നങ്ങളുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയാണ് കിറ്റുകള്‍.
1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കും ആണ് നല്‍കുന്നത്. അരി , പഞ്ചസാര, തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ് , ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ , ജീരകം , മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്,  മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്സ് മാങ്ങ അച്ചാര്‍ , കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉല്‍പന്നങ്ങള്‍. അരി, പഞ്ചസാര , തുവരപ്പരിപ്പ് , ചെറുപയര്‍ പരിപ്പ് , ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്,  മില്‍മ നെയ്യ്,  കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍പൊടി, ശര്‍ക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലുള്ളത്. ശബരി ബ്രാന്‍ഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി , സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സെമിയ പായസം മിക്സ് , പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്നേച്ചര്‍  കിറ്റിലെ ഉല്‍പന്നങ്ങള്‍.
ഓണക്കാലത്ത്  സപ്ലൈകോ വില്‍പന ശാലകളില്‍  ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,  കിച്ചന്‍ ട്രഷേഴ്സ്, ഐടിസി, ജ്യോതിലാബ്  തുടങ്ങിയ മുന്‍നിര കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 288 നിത്യോപയോഗ സാധനങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ  വിലക്കുറവുണ്ട്.
ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പ് നടത്തും. ഒരു പവന്‍  സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളുണ്ട്. ദിവസേനെ നറുക്കെടുപ്പുണ്ട്.

ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമം

കോഴഞ്ചേരി താലൂക്കില്‍ ഓഗസ്റ്റ് മാസം റേഷന്‍ കടയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമം.
എഎവൈ കാര്‍ഡൊന്നിന് 30 കിലോ അരി (20 കിലോ കുത്തരി, 10 കിലോ പച്ചരി), രണ്ട് കിലോ ഗോതമ്പ് എന്നിവ സൗജന്യമായും ഏഴ് രൂപ നിരക്കില്‍ മൂന്ന് പാക്കറ്റ് ആട്ട, 27 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര.
മുന്‍ഗണന (പിഎച്ച്എച്ച്) കാര്‍ഡില്‍ ഓരോ അംഗത്തിനും നാല് കിലോ അരി (കുത്തരി, പച്ചരി രണ്ടു കിലോ വീതം) ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യമായും ഒമ്പത് രൂപ നിരക്കില്‍ നാല് പാക്കറ്റ് ആട്ട, കാര്‍ഡിന് അധികമായി അഞ്ച് കിലോ കുത്തരി 10.90 രൂപ നിരക്കില്‍ ലഭിക്കും
പൊതു വിഭാഗം സബ്‌സിഡി (എന്‍പിഎസ്) കാര്‍ഡില്‍ ഓരോ അംഗത്തിനും രണ്ട് കിലോ പച്ചരി നാല് രൂപ നിരക്കിലും കാര്‍ഡിന് അധികമായി 10 കിലോ കുത്തരി 10.90 നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം നോണ്‍ സബ്‌സിഡി (എന്‍പിഎന്‍എസ്)  കാര്‍ഡൊന്നിന് 15 കിലോ അരി (10 കിലോ കുത്തരി, അഞ്ച് കിലോ പച്ചരി) 10.90 രൂപ നിരക്കില്‍ ലഭിക്കും.  

അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് മുതല്‍ ഇരുപത് കറവ പശുക്കളുള്ള കര്‍ഷകര്‍ക്ക് സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രജനന സഹായം, ആരോഗ്യ സംരക്ഷണ, യന്ത്രവല്‍ക്കരണം, തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കാണ് പദ്ധതി. ജില്ലയിലെ മൂന്ന് യൂണിറ്റിനായി ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18. താല്‍പര്യമുള്ള കര്‍ഷകര്‍ അതാത് മ്യഗാശുപത്രിയുമായി ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട കുടുംബകോടതിയിലേക്ക് അഡീഷണല്‍ കൗണ്‍സിലര്‍ പാനല്‍ രൂപികരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തരബിരുദം. ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷയ്ക്ക് നിശ്ചിത ഫോമോ ഫീസോ ഇല്ല. അപേക്ഷയും ബയോഡേറ്റയും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നേരിട്ടോ തപാലിലോ പത്തനംതിട്ട കുടുംബകോടതി ജഡ്ജിക്ക് മുന്നില്‍ സമര്‍പ്പിക്കണം.
അവസാന തീയതി ഓഗസ്റ്റ് 31.

സീറ്റ് ഒഴിവ്

പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷന്‍ (രണ്ടു വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) കോഴ്‌സില്‍ സീറ്റ് ഒഴിവ്. എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖ സഹിതം ഐടിഐയില്‍ ഹാജരാകണം. പ്രവേശനം ലഭിച്ചവര്‍ക്ക് ഉച്ചഭക്ഷണം, സ്‌റ്റൈപെന്റ്, ലമ്പ്സം ഗ്രാന്റ്, യൂണിഫോം അലവന്‍സ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 9446444042.

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 14 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. നിലവില്‍ റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 9400006425, 04735 266671

സ്‌പോട്ട് അഡ്മിഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഡിപ്ലോമ (റെഗുലര്‍) ഒന്നാം വര്‍ഷ സീറ്റുകളിലേക്ക് ഓഗസ്റ്റ് 12 ന് രാവിലെ ഒമ്പത് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. നിലവില്‍ റാങ്ക് പട്ടികയിലുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം.  വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 9400006425, 04735 266671

സ്‌പോട്ട് അഡ്മിഷന്‍

വെണ്ണിക്കുളം എംവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍, ഓട്ടോമൊബൈല്‍, സിവില്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഓഗസ്റ്റ് 11 ന്  സ്‌പോട്ട് അഡ്മിഷന്‍ നടത്തും. റഗുലര്‍ റാങ്ക് പട്ടികയിലുള്ള വിദ്യാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. അന്നേ ദിവസം രാവിലെ വരെ ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 1000 രൂപയും മറ്റുള്ളവര്‍ 4215 രൂപയും അടയ്ക്കണം. വെബ്‌സൈറ്റ്: www.polyadmission.org ഫോണ്‍: 0469 2650228

റാന്നിയിൽഗതാഗത നിയന്ത്രണം

മടത്തുംചാല്‍-മുക്കൂട്ടുതറ റോഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ റാന്നി അങ്ങാടി മര്‍ത്തോമ ആശുപത്രി മുതല്‍ ബൈപാസ് വരെ ഓഗസ്റ്റ് 9, 10 തീയതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുമെന്ന് കെആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page