News

റാന്നിയിൽ നോളജ് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുവാൻ അനുമതി: ധനമന്ത്രി കെ എൻ ബാലഗോപാൽ

നോളജ് പദ്ധതി റാന്നിയിൽ പ്രാവർത്തികമാക്കുവാൻ 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. റാന്നിയിൽ ഒഡെപക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എക്സലൻസ് അവാർഡിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിൻ്റെ ശാലകൾ കൂടുതൽ സജീവമാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്. അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ടി എൻ ശിവൻ കുട്ടി സ്വാഗതം പറഞ്ഞു. ഡോ ജോസഫ് മാർ ബർണബാസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ ബിന്ദു റെജി,അമ്പിളി പ്രഭാകരൻ നായർ, ജിജി പി ഏബ്രഹാം, ഉഷാ സുരേന്ദ്രനാഥ്, കെ ആർ സന്തോഷ് കുമാർ, ലതാ മോഹൻ, ജില്ലാ പഞ്ചായത്തംഗം ജോർജ്ജ് ഏബ്രഹാം, ഒ ഡെപക്  ട്രെയിനിംഗ് ഹെഢ് എസ് എസ് ലക്ഷ്മി,ജോൺ ഏബ്രഹാം, ചാക്കോ വളയനാട്ട് എന്നിവർ പ്രസംഗിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page