News

പി വി ചന്ദ്രശേഖരൻഅനുസ്മരണം തിരുവല്ല ടെലിഫോൺ ഭവനിൽ നടന്നു

കേന്ദ്രപെൻഷൻകാരുടെ, വിശേഷിച്ച് കമ്പിത്തപാൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും സമുന്നതനേതാവായിരുന്ന പി വി ചന്ദ്രശേഖരൻ അനുസ്മരണം തിരുവല്ല ടെലിഫോൺ ഭവനിൽ നടന്നു. എ ഐ ബി ഡി പി എ ജില്ലാപ്രസിഡന്റ്‌ അജികുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന അസി. സെക്രട്ടറി വി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾ പിൻവലിപ്പിക്കുവാനുള്ള സമരത്തിൽ കേന്ദ്രപെൻഷൻകാരും സജീവമായി പങ്കെടുക്കണമെന്നും അതായിരിക്കും സ. പി വി സി യുടെ സ്മരണയോട് കാട്ടാവുന്ന ഏറ്റവും വലിയ ആദരവെന്നും അദ്ദേഹം പ്രസ്താവിച്ചു. എം ജി എസ് കുറുപ്പ്, പി രാജീവ്‌, വി ജയൻ, കെ ജെ സനൽകുമാർ, കെ ആർ രാജേന്ദ്രൻ തുടങ്ങിയവരും പി വി സി അനുസ്മരണം നടത്തി സംസാരിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page