
2023-24 അധ്യയന വര്‍ഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സര്‍ക്കാര്‍/എയ്ഡഡ്/എംആര്‍എസ് ലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ക്ക് ആനുകൂല്യം
2023-24 അധ്യയന വര്‍ഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സര്‍ക്കാര്‍/എയ്ഡഡ്/എംആര്‍എസ് ലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ ആയിരിക്കണം) ഡിപ്ലോമ കോഴ്സുകള്‍ (രണ്ടു വര്‍ഷം കാലാവധി ഉളളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍), പ്രത്യേകമായി പരാമര്‍ശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുളള മറ്റെല്ലാ കോഴ്സുകള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കും. കോഴ്സ് ഇ-ഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്‌കോളര്‍ഷിപ്പ് അര്‍ഹതയുളളതായിരിക്കണം. അപേക്ഷകളില്‍ ജാതിവിവരങ്ങള്‍ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് വാലിഡേറ്റ് ചെയ്യുന്നത്.
മാന്വല്‍ ആയിമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുളള കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന വാലിഡേറ്റ് ചെയ്ത് ഡേറ്റാ കാര്‍ഡ് ജനറേറ്റ് ചെയ്യേണ്ടതാണ്. ഡേറ്റാ കാര്‍ഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാം. അപേക്ഷ സമയപരിധി ഒന്നാം ഘട്ടം ഒക്ടോബര്‍ 15 വരെ. രണ്ടാം ഘട്ടം ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെയാണ്. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0468 2322712..



