
News
ശബരിമലസേഫ്സോണ് പ്രോജക്ടിന്റെ 2024-2025 ടെന്‍ഡര്‍
ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമലസേഫ്സോണ് പ്രോജക്ടിന്റെ 2024-2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സേഫ്സോണ്‍ കണ്ട്രോള് റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന് പിക് അപ് വാടകക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. ഫോണ്‍ : 0468 2222426.



