റാന്നി മാമുക്ക് ജംഗഷനു സമീപം ഭാരത് പെട്രോളിയം പമ്പിന് പിന്നിലെ തേക്കാട്ടിൽ പള്ളി പടി റോഡിലാണ് തേക്ക് വീണ് ഗതാഗതതടസം ഉണ്ടായത്.സംഭവത്തിൽ കൂടുതൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ലന്നാണ് നിഗമനം.ഉച്ചക്ക് ഒരു മണി കഴിഞ്ഞുണ്ടായ മഴയോടോപ്പമുണ്ടായ ശക്തമായ കാറ്റിലാണ് തേക്കുമരം റോഡിനെ കുറുകെ വീണത്. മരം വീണതോടൊപ്പം വൈദ്ധ്യുത തൂണും ഓടിഞ്ഞ് നിലംപതിച്ച നിലയിലാണ്. മാമുക്ക് പമ്പിൻ്റെ സമീപത്തുനിന്നും തേക്കാട്ടി പള്ളി പടിയിൽ കയറി 50 മീറ്ററിനുള്ളിലാണ്റോഡിൻ്റെ സമീപ പുരയിടത്തിൽ നിന്ന് തേക്കുമരം നിലംപതിച്ചത്. ടൗണിലും പരിസര പ്രദേശത്തുമുണ്ടായ ശക്തമായ കാറ്റിൽ പല വ്യാപാരസ്ഥാപനങ്ങളുടേയും ബോർഡുകളും നിലപതിച്ചിട്ടുണ്ട്.