News

റാന്നി ഐത്തലയിൽ കൂറ്റൻ മരത്തടികൾ റോഡിൻ്റെ വശത്ത് കിടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതായി പരാതി

  1. റാന്നി ഐത്തലയിൽ കൂറ്റൻ മരത്തടികൾ റോഡിൻ്റെ വശത്ത് കിടക്കുന്നതിനാൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നതായി പരാതി.ഐത്തലപള്ളിപ്പടിയിൽ നിന്നും പാലം ജംഗ്ഷനിലേക്കുള്ള പഞ്ചായത്ത് റോഡിലാണ് മാസങ്ങളായി തടി കിടക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും തടി വ്യാപാരികൾ വില്പനക്ക് എടുത്ത തടിയാണ് മാസങ്ങളായി റോഡിൻ്റെ വശത്ത് ഇട്ടിരിക്കുന്നത്.ഇതിൻ്റെ ഉടമ ആരാണന്ന് പരിസരത്തുള്ളവർതിരക്കിയെങ്കിലും ആരാണന്ന് കണ്ടെത്തിയിട്ടില്ല. തടി റോഡിൽ കിടന്ന് കിളിർത്ത നിലയിലാണ്. തടി കിടക്കുന്നത് റോഡിന് ചരിവ് ഉള്ള സ്ഥലത്തായതിനാൽമഴ ഉണ്ടാകുമ്പോൾ മഴവെള്ളം തടിയിൽ തട്ടി ബ്ലോക്കായി റോഡിലേക്ക് ഒഴുകുകയാണ് പതിവ്.. തടി കിടക്കുന്ന സ്ഥലത്തിനു സമീപം പള്ളിവക പരീഷ് ഹാൾ ഉള്ളതിനാൽ ഇവിടെ കല്യാണം അടക്കം പരിപാടികൾ സ്ഥിരം ഉള്ളതിനാൽ ഇവിടെ എത്തുന്ന വാഹനങ്ങൾക്കും തടസം നേരിടുന്നതായി പരിസരവാസികൾ പറയുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page