
റാന്നി താലൂക്കിലെ മലയോര മേഖലകളടക്കം കനത്ത മഴയോടൊപ്പം എത്തിയ മിന്നല്‍ ചുഴലികാറ്റില്‍ വിവിധ ഇടങ്ങളില്‍ വ്യാപക നാശം
റാന്നി താലൂക്കിലെ മലയോര മേഖലകളടക്കം കനത്ത മഴയോടൊപ്പം എത്തിയ മിന്നല്‍ ചുഴലികാറ്റില്‍ വിവിധ ഇടങ്ങളില്‍ വ്യാപക നാശം.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ
വീശിയടിച്ച കാറ്റിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. മരങ്ങള്‍ കടപുഴകി വീണു വൈദ്യുതി വിതരണം പൂർണ്ണമായി താറുമാറായിയെന്നു തന്നെ പറയാം.11 കെ.വി വൈദ്യുതി ലൈനുകളും തൂണുകളും വ്യാപകമായി തകര്‍ന്നു.ഗതാഗതം പലയിടത്തും മുടങ്ങി.മരം വീണ് നിരവധി വീടുകള്‍ക്കും നാശം നേരിട്ടു.അങ്ങാടി മര്‍ത്തോമ്മ ജംങ്ഷനില്‍ എസ്.ബി.ഐയുടെ മുന്‍വശത്ത് തേക്കുമരം കടപുഴകി വീണു.സമീപത്തെ കടകള്‍ക്കും വാഹനഷോറൂമിനും നാശം നേരിട്ടു.മുക്കട ഇടമണ്‍ റോഡില്‍ മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി.വെച്ചൂച്ചിറ നവോദയ സ്കൂള്‍ കോംമ്പൗണ്ടില്‍ നിന്ന മരങ്ങള്‍ പരുവ റോഡിലേക്ക് കടപുഴകി വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു.ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്കും മരം വീണു.മരം ആടിയുലയുന്നത് കണ്ടയുടനെ വാഹനങ്ങള്‍ മാറ്റിയതിനാല്‍ സുരക്ഷിതമാക്കാന്‍ കഴിഞ്ഞു.
പെരുനാട്,അത്തിക്കയം,കണ്ണമ്പള്ളി,കരികുളം,വെച്ചൂച്ചിറ,കുന്നം,ഇടമണ്‍,ഇടമുറി,ചേത്തയ്ക്കല്‍, പഴവങ്ങാടി, ഐത്തല, ചെറുകുളഞ്ഞി, പെരുനാട്, ചെറുകോൽ, ഉതിമൂട്, തുടങ്ങി വിവിധ ഇടങ്ങളില്‍ കാറ്റ് നാശംവിതച്ചു.അത്തിക്കയം-പെരുനാട്റോഡിലും,അത്തിക്കയം-മടന്തമണ്‍ റോഡിലും മരംവീണ് വൈദ്യുതി തൂണ് ഒടിഞ്ഞു ഗതാഗതം മുടങ്ങി.കൊച്ചുകുളം,കുടമുരട്ടി മേഖലയിലും കാറ്റ് വ്യാപക നാശം വിതച്ചു.
താലൂക്കിലെ വിവിധ ഇടങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി.ചെറുകുളഞ്ഞി ആറ്റുഭാഗം റോഡിൽ മുല്ലശ്ശേരി പടിയിൽ തേക്ക് മരം വീണ് വൈദ്ധ്യുത തൂൺ ഒടിഞ്ഞു വീണു.
പലയിടത്തും വാഹന ഗതാഗതവും മുടങ്ങി.നാട്ടുകാര്‍ ഇടപെട്ട് മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം സുഗമമാക്കിയെങ്കിലും വൈദ്യുതി വിതരണം പൂര്‍വ്വ സ്ഥിതിയിലാകാന്‍ ദിവസങ്ങൾ വൈകുമെന്നാണ് നിഗമനം.



