
റാന്നി പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയം തിരച്ചിൽ നടത്തി പോലീസും ഫയർ ഫോഴ്‌സും
റാന്നി പെരുനാട്ടിൽ വയോധികൻ പുഴയിൽ വീണെന്ന് സംശയത്തിൽ തിരച്ചലിൽ പോലീസും ഫയർ ഫോഴ്‌സും നടത്തിയെങ്കിലും കണ്ടെത്താനായില്ല . പെരുനാട് പൂവത്തുംമൂട് പാലത്തിനു സമീപമാണ് മാമൂട്ടിൽ രാജപ്പൻ പിള്ള (85) കാണാതായത് . വ്യാഴാഴ്ച പുലർച്ചെ 5.40 ഓടെ വീട്ടിൽ നിന്നും കാണാതായികാട്ടി മകൻ ഹരികുമാർ പെരുനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിയത് വിഫലമായി.മകൻ്റെ അന്വേഷണ തിരച്ചിലിൽ പൂവത്തുംമൂട് കടവിൽ ചെരുപ്പ് കണ്ടതായി പരിസരവാസികൾ പറഞ്ഞത് അനുസരിച്ച് നോക്കിയപ്പോൾ പുഴയുടെ കരയിൽ രാജപ്പൻ പിള്ള ഉപയോഗിച്ചിരുന്ന ചെരുപ്പ് മകൻ കണ്ടെത്തുകയായിരുന്നു. അതാണ് പുഴയിൽ വീണതാകാമെന്നു സംശയിക്കുന്നത്. ഫയർ ഫോഴ്‌സ് വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് തിരച്ചിൽ രാത്രിയോടെ നിർത്തുകയായിരുന്നു.



