News

റാന്നി വൈക്കം എൻ എസ് എസ് കരയോഗം പ്ലാറ്റിനം ജൂബിലിയാഘോഷം 8 ശനിയാഴ്ച .

റാന്നി:താലൂക്ക് യൂണിയൻ വൈക്കം എൻ എസ് എസ് കരയോഗത്തിന്റെ പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരയോഗ മന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭൻ്റെ പൂർണ്ണകായ പ്രതിമയുടെ അനാഛാദനവും, മിനി ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനവും, കുടുംബ സംഗമവും, മുതിർന്ന കരയോഗ ഭാരവാഹികളെ ആദരിക്കലും ജൂൺ 8ആം തീയതി ശനിയാഴ്ച രാവിലെ 10മണിക്ക് കരയോഗമന്ദിരത്തിൽ വച്ച് കരയോഗം പ്രസിഡന്റ്‌ ശ്രീ അഡ്വക്കേറ്റ് ഷൈൻ ജി കുറുപ്പിന്റെ അധ്യക്ഷതയിൽ റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ശ്രീ അഡ്വക്കേറ്റ് വി ആർ രാധാകൃഷ്ണൻ നായർ നിർവഹിക്കുന്നു
പ്രശസ്ത ശിൽപിയും അവാർഡ് ജേതാവുമായ കരമന ശശി നിർമിച്ചത് ആണ് ആചാര്യന്റെ പൂർണകായ പ്രതിമ
നായർ സർവീസ് സൊസൈറ്റിക്ക് 60താലൂക്ക് യൂണിയനുകളും 6500ൽ പരം കരയോഗം ഉള്ളതിൽ 1557ആം നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള കരയോഗം ആണ് റാന്നി വൈക്കം സൻമാർഗ്ഗദായനി എൻ എസ് എസ് കരയോഗം
തിരഞ്ഞെടുക്കപ്പെട്ട കരയോഗ ഭരണസമിതി ആണ് കരയോഗ പ്രവർത്തനം നടത്തുന്നത്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page