
News
റാന്നി വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി.
റാന്നി വെച്ചൂച്ചിറയിൽ പരിഭ്രാന്തി പരത്തിയ കുറുനരിയെ ചത്തനിലയിൽ കണ്ടെത്തി. വെച്ചൂച്ചിറ നവോദയ പരിസരങ്ങളിൽ ശനിയാഴ്‌ച രാവിലെയാണ് കുറുനരി നായ്ക്കളെയും, പ്രദേശവാസിയെയും ആക്രമിച്ചത്.നാട്ടുകാർ വിവരം പോലീസിലും, വനംവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയത്. പേ യെന്നു നട്ടുകാർ സംശയിക്കുന്ന കുറുനരിഇടത്തിക്കാവ് ഭാഗത്ത് വെച്ച് ഒരാളെ കടിക്കുകയും നാട്ടുകാരായ മറ്റ് മൂന്ന് പേരെ കടിച്ചതിനു ശേഷമാണ് രണ്ട് നായ്ക്കളെ കടിച്ചതായി നാട്ടുകാർ പറയുന്നു. പരിസരങ്ങളിൽ കൂടുതൽ മൃഗങ്ങളെകുറുനരികടിച്ചിട്ടുണ്ടോയെആശങ്കയിലാണ് നാട്ടുകാർ. വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തി വരുന്നു.



