
News
റാന്നി സെൻ്റ് തോമസ് വലിയപള്ളി പെരുന്നാൾ കൊടിയേറി
റാന്നി:റാന്നി സെൻ്റ് തോമസ് വലിയപള്ളിയുടെ പെരുന്നാൾ കൊടിയേറ്റ് വികാരി അനുബ് സ്റ്റീഫൻ വെളിയത്ത് തുണ്ടിയിൽ നിർവ്വഹിച്ചു. തിങ്കളാഴ്ച കരോൾ നൈറ്റ് ഉണ്ടാകും. 25 ന് ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 5.30 ന് റാന്നി എം എസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തു നിന്നും വലിയ പള്ളിയിലേക്ക് റാസയും രാത്രി 9 ന് ശേഷം ആകാശ ദീപക്കാഴ്ചയും ഉണ്ട്. 26 ന് രാവിലെ 8.30 ന് മൂന്നിന് മേൽ കുർബാന എന്നിവ നടക്കും. 31 ന് വൈകിട്ട് 6 ന് പുതുവത്സര ശിശ്രൂഷയും ഉണ്ടാകും.



