News

സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടന്നു

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെയും റാന്നി പഴവങ്ങാടി ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്റർസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് നടന്നു. അഞ്ചാം ‘ വാർഡ് അംഗൻവാടിയിൽ നടന്ന പരിപാടി. പഞ്ചായത്ത് പ്രസിഡൻ്റ് .റൂബി കോശി ഉദ് ദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ മെഡിക്കൽ ഓഫീസർ ഡോ.നിരഞ്ജന. എൽ. മുരളിയുടെ നേതൃത്വത്തിൽ 103 പേർക്ക് ചികിൽസാ സേവനം ലഭ്യമാക്കി. മൾട്ടി പർപ്പസ് വർക്കർ.രഞ്ജിനി ദേവി ക്യാമ്പിൽ പങ്കെടുത്തവരുടെ രക്തസമ്മർദ്ദം പരിശോധിച്ചു. യോഗ ഇൻസ്ട്രക്ടർ ഡോ. അധീബയുടെ നേതൃത്വത്തിൽ യോഗക്ലാസ് രൂപീകരണവും ക്യാമ്പിൽ വന്നവർക്ക് ശ്വസന വ്യായാമങ്ങളെക്കുറിച്ചും ശിഥിലീകരണ വ്യായാമങ്ങളെക്കുറിച്ചും അവബോധ ക്ലാസും നൽകി.. വാസന്തി, ആശാപ്രവർത്തക ശആശ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page