
റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടറും, ബ്രാൻഡ് അംബാസഡർ നടൻ ദുൽഖർ സൽമാനും നോട്ടീസ്
റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിംഗ് ഡയറക്ടറും, ബ്രാൻഡ് അംബാസഡർ ചലച്ചിത്ര നടൻ ദുൽഖർ സൽമാനും
3 ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു
കമ്മീഷൻ നോട്ടീസ് അയച്ചു.കാറ്ററിംഗ് കരാറുകാരനും കാറ്ററിംഗ് നടത്തി ഉപജീവനം നടത്തുന്നയാളുമായ
പത്തനംതിട്ട വള്ളിക്കോട് പൗർണ്ണമി വീട്ടിൽ പി.എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിലാണ് കമ്മീഷൻ്റെ ഈ ഉത്തരവുണ്ടായത്.മാനേജിംങ് ഡയറക്ടര്‍ തലശേരി എ.കെ ട്രേഡേഴ്സ് ഒന്നാം പ്രതിയും,മലബാര്‍ ബിരിയാണി സ്പൈസ് പത്തനംതിട്ട രണ്ടാം പ്രതിയും,ബ്രാന്‍ഡ് അംബാസഡര്‍ ദുല്‍ഖര്‍ സല്‍മാന്‍ മൂന്നാം പ്രതിയായും ആണ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്‌തത്. പത്തനംതിട്ട വള്ളിക്കോട് വില്ലേജിൽ ശ്രീപുരം വീട്ടിൽ ശ്രീഹരി എന്നയാളിൻ്റെ വിവാഹം നടത്തുന്നതിലേക്കാണ് രണ്ടാം പ്രതിയുടെ കടയിൽ നിന്നും 50 കിലോ റോസ് ബ്രാന്‍ഡ് ബിരിയാണി അരി ഉപയോഗിച്ചുകൊണ്ട് ബിരിയാണി റൈസും ചിക്കൻകറിയും വെജിറ്റിബിൾ കറിയും ഉണ്ടാക്കിയിരുന്നു. ഈ രണ്ടു ഭക്ഷണവും കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകുകയും അവർ ജയരാജനെ പ്രതിയാക്കി ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നൽകി. ബിരിയാണി അയി ഭക്ഷ്യവിഷബാധയുണ്ടായതിനുശേഷം പരിശോധിച്ചപ്പോൾ 50 കിലോ ചാക്കിൽ പാക്കറ്റിംങ് തീയതിയും കാലാവധി കഴിഞ്ഞതായും കണ്ടെത്തി. ഈ പഴകിയ അരി വിറ്റതിനാലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. അമിത ലാഭം ഉണ്ടാക്കുന്നതിനുവേണ്ടി ഒന്നും രണ്ടും മൂന്നും പ്രതികൾ കൂട്ടുത്തരവാദിത്വത്തോടുകൂടി പ്രവർത്തിച്ചതോടുകൂടിയാണ് ഇങ്ങനെ പഴകിയ അരി വിറ്റഴിച്ചത്.
റോസ് ബ്രാന്‍ഡ് ബിരിയാണി റൈസ് എന്ന സ്ഥാപനത്തിൻ്റെ പരസ്യവും മൂന്നാം എതിർകക്ഷിയെ പോലെ പ്രമുഖ നടനും പാരമ്പര്യമുള്ള ദുൽക്കർ സൽമാൻ എന്ന സെലിബ്രിറ്റി ദൃശ്യമാധ്യമങ്ങളിൽ കൂടി നൽകുന്ന പരസ്യവും പ്രചോദനവും പ്രമോഷനും കൊണ്ടാണ് ജയരാജന്‍ ഈ ബിരിയാണി റൈസ് വാങ്ങാൻ സ്വാധീനിക്കപ്പെടുന്നത്.
ഈ സംഭവം മൂലം സമുഹത്തിൽ ജയരാജന്‍റെ സ്ഥാപനത്തിന്റെ മേലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു.പിന്നീട് പല വിവാഹപാർട്ടികളും പരിപാടി റദ്ദ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. 50 കി.ഗ്രാം റൈസിൻ്റെ വിലയായ 10,250 രൂപയും 5 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതിചിലവും ഈ പ്രതികളിൽ നിന്നും ഈടാക്കി തരണമെന്നും കാണിച്ചാണ് കമ്മീഷനില്‍ ഹർജി ഫയൽ ചെയ്തത്.
തുടര്‍ന്ന്
കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് പ്രതികൾ കമ്മീഷനിൽ ഹാജരാകാൻ ഉത്തരവിട്ടത്


