News

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍മാനേജ്‌മെന്റ്/റാങ്ക്പട്ടികറദ്ദായിഹോസ്പിറ്റല്‍അഡ്മിനിസ്‌ട്രേഷന്‍/പ്രവേശന തീയതി നീട്ടി,മാറ്റിവച്ചപിഎസ്‌സിഒഎംആര്‍ പരീക്ഷ ഓഗസ്റ്റ്25ന് /കേരളോത്സവലോഗോഎന്‍ട്രികള്‍ ക്ഷണിച്ചു

ഓണം ഖാദി മേളയ്ക്ക് സെപ്റ്റംബര്‍ 4 വരെ 30 ശതമാനം  റിബേറ്റ്

 ജില്ലാ  ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓണം ഖാദി മേളയോടനുബന്ധിച്ച്  സെപ്റ്റംബര്‍ 4 വരെ ഖാദി, കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം  റിബേറ്റ്.  കൊടുമണ്‍ സര്‍വീസ് സഹകരണബാങ്ക് അങ്കണത്തില്‍ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 16) രാവിലെ 10  മുതല്‍  ഖാദി പ്രദര്‍ശനവിപണന മേള നടക്കും. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ബാങ്ക്/പൊതുമേഖലാ സ്ഥാപനങ്ങളിലെ  ജീവനക്കാര്‍ക്ക്  ഓണക്കാലത്ത് ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസിന് പലിശരഹിത ക്രഡിറ്റ് സൗകര്യമുണ്ട്. കോട്ടണ്‍, സില്‍ക്ക്  സാരികള്‍,  സില്‍ക്ക്  റെഡിമെയ്ഡ്  ഷര്‍ട്ടുകള്‍, ഷര്‍ട്ടിംഗ്, ബെഡ്ഷീറ്റുകള്‍, ഷാളുകള്‍, ചുരിദാര്‍ ടോപ്പുകള്‍, തോര്‍ത്തുകള്‍, മുണ്ടുകള്‍, ടവലുകള്‍, പഞ്ഞി കിടക്കകള്‍, തലയിണകള്‍, നറുതേന്‍, എള്ളെണ്ണ, ഖാദി ബാര്‍ സോപ്പ്  തുടങ്ങി വിവിധ തരം ഖാദി ഉല്‍പന്നങ്ങള്‍ മേളയില്‍ ലഭിക്കും.
ഖാദി ഗ്രാമ സൗഭാഗ്യ-ഇലന്തൂര്‍  8113870434, ഖാദി ഗ്രാമ സൗഭാഗ്യ-പത്തനംതിട്ട- 9744259922, ഖാദി ഗ്രാമ സൗഭാഗ്യ-റാന്നി – 7736703933, ഖാദി ഗ്രാമ സൗഭാഗ്യ-അടൂര്‍ – 9061210135.

ജൈവവൈവിധ്യ കോണ്‍ഗ്രസ്

വിദ്യാര്‍ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍ -കോളജ്  വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ട് അവതരണ മത്സരം സംഘടിപ്പിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളാണുളളത്.  ജൈവവൈവിധ്യ ബോര്‍ഡ്  ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ : 8907446149(അരുണ്‍ സി രാജന്‍), ഇ-മെയില്‍ : ptadcksbb@gmail.com വെബ്‌സൈറ്റ് : https://keralabiodiversity.org/

കേരളോത്സവ ലോഗോ : എന്‍ട്രികള്‍ ക്ഷണിച്ചു

യുവജന ക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എ4 സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. വിലാസം :  മെമ്പര്‍ സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം 43,  ഫോണ്‍ : 0471 2733139, 2733602.

മാറ്റിവച്ച പിഎസ്‌സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 ന്

ഓവര്‍സിയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട് (സിവില്‍) നേരിട്ടുളള നിയമനം, പിഡബ്ല്യൂഡി /ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍  008/2024),  ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന് (സിവില്‍) എസ്.ടി വിഭാഗത്തിനുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – ഇറിഗേഷന്‍ (കാറ്റഗറി നമ്പര്‍  293/2024), ട്രേസര്‍ -നേരിട്ടുളള നിയമനം -കെഎസ്ഡിസി ഫോര്‍ എസ് സി /എസ് ടി  (കാറ്റഗറി നമ്പര്‍ 736/2024)  തസ്തികകളുടെ  തിരഞ്ഞെടുപ്പിന് ജൂലൈ 23 ന് നടക്കേണ്ടിയിരുന്ന ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 25 രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.
പഴയ തീയതിയിലുളള അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.  വെബ്‌സൈറ്റ് :www.keralapsc.gov.in  ഫോണ്‍ : 0468 2222665.

മാറ്റിവെച്ച പിഎസ്‌സി ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 16 ന്

അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ കം ഡ്രൈവര്‍ (വാര്‍ഡര്‍ ഡ്രൈവര്‍) (കാറ്റഗറി നമ്പര്‍ 732/2024) ഇന്‍ പ്രസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് തസ്തികയുടെ  ജൂലൈ 22 ന് നടക്കേണ്ടിയിരുന്ന ഒഎംആര്‍ പരീക്ഷ ഓഗസ്റ്റ് 16 രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. പുതുക്കിയ  തീയതിയിലെ (16.08.2025) അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണം.  വെബ്‌സൈറ്റ് :www.keralapsc.gov.in  ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി

പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളിലെ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം) (കാറ്റഗറി നം. 207/2019) തസ്തികയുടെ തിരഞ്ഞെടുപ്പിന് 2022 ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന റാങ്ക് പട്ടിക 2025 ഓഗസ്റ്റ് ഒന്ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരള മുഖേനെ തിരഞ്ഞെടുക്കപെട്ട സര്‍ക്കാര്‍ /എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി,  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ  ഡിസിഎ 11-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ ഓഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 12 വരെയും നീട്ടി. വെബ്‌സൈറ്റ് : www.scolekerala.org

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

 കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷ പിജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.  

ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളില്‍  തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക്  ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7994926081.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page