News

ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു, കഞ്ചാവുകൈവശം വച്ചതിനും ഉപയോഗിച്ചതിനുമായി രണ്ട് യുവാക്കൾ പിടിയിലായി

ജില്ലയിൽ ലഹരിവസ്തുക്കൾക്ക് എതിരായ പോലീസ് നടപടി തുടരുന്നു, കഞ്ചാവുമായി രണ്ട് യുവാക്കൾ ഇന്നലെ പിടിയിലായി.റാന്നി പഴവങ്ങാടി ഉരുളേലിൽ നിന്ന് ഇന്നലെ രാത്രി 12.10 ഓടെ എസ് ഐ റെജി തോമസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം 02.09 ഗ്രാം കഞ്ചാവുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു.റാന്നി കരികുളം കാലായിൽ വീട്ടിൽ സുബിൻ മോഹനൻ(21) ആണ് പിടിയിലായത്. ഉരുളേൽ വേങ്ങത്തടം പബ്ലിക് റോഡിൽ സംശയസ്പദമായി കണ്ട ഇയാളെ പോലീസ് സംഘം തടഞ്ഞുനിർത്തി. പോലീസിനെക്കണ്ട ഇയാൾ ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ, പാന്റിന്റെ പോക്കറ്റിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെടുത്തു. വിശദമായി ചോദ്യം ചെയ്യുകയും, പിന്നീട് നിയമനടപടികൾ കൈകൊള്ളുകയും ചെയ്തു.കോയിപ്രം പോലീസ് പട്രോളിംഗിനിടെ പുല്ലാട് വടക്കേ കവല ജംഗ്ഷനിൽ വച്ച്
തമിഴ്നാട് തൂത്തുക്കുടി വിരുതുനഗർ അറുപ്പുംകോട്ട സത്യവാണി മുത്തുനഗർ ഫസ്റ്റ് സ്ട്രീറ്റ് കറുപ്പുസാമിയുടെ മകൻ കണ്ണൻ (23) അറസ്റ്റിലായി. പുല്ലാട് വെണ്ണിക്കുളം റോഡിൽ പഞ്ചാബി വലിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഇയാൾ. സ്റ്റേഷനിലെത്തിച്ച് പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നിയമനടപടികൾ സ്വീകരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page