
റാന്നി വെച്ചൂച്ചിറ ടൗണ്ണില്‍ പേപ്പട്ടിയുടെ വിളയാട്ടത്തിൽ നാലുപേരെ നായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു
റാന്നി വെച്ചൂച്ചിറ ടൗണ്ണില്‍ പേപ്പട്ടിയുടെ വിളയാട്ടത്തിൽ നാലുപേരെ നായ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.
മുളപ്പറമ്പില്‍ ജോജി ജോര്‍ജ്,കല്ലേലില്‍ എലീന,വഴിയാത്രികനായ നിതീഷ്,കണ്ണങ്കേരില്‍ ആലിയ എന്നിവരെയാണ് നായ ആക്രമിച്ചത്. രണ്ടു വിദ്യാർത്ഥികളേയും ബൈക്ക് യാത്രികനേയുമാണ് തെരുവ് നായ കടിച്ചത്. രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ കാഞ്ഞിരപ്പള്ളിയിലും ഒരാളെ റാന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ടൗണ്ണില്‍ ഭീതിവിതച്ച നായ കവലയിലും എത്തി.തുടര്‍ന്ന് കൂത്താട്ടുകുളം റോഡില്‍ കടന്ന നായ ഇടവഴികളിലേക്ക് നീങ്ങിയിട്ടുണ്ട്.ഇന്നു വൈകിട്ട് അഞ്ചുമണിയോടെ വെച്ചൂച്ചിറ ചന്ത ജംങ്ഷനിലാണ് നായ ആദ്യം ആക്രമിച്ചത്.തുടര്‍ന്ന് വാഹനങ്ങളുടെ ടയറിലും മറ്റു നായകളേയും ആക്രമിച്ചു.തുടര്‍ന്ന് റോഡിലൂടെ വരവെയാണ് മറ്റുള്ളവരെ നായ കടിച്ചത്.



