
News
വെച്ചൂച്ചിറ നവോദയയിൽ സ്പെയ്സ് എക്സിബിഷൻ
പത്തനംതിട്ട റാന്നി വെച്ചൂച്ചിറ നവോദയയിൽ സ്പെയ്സ് എക്സിബിഷൻ
അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് വി എസ് എസ് സി യുടെ ആഭിമുഖ്യത്തിൽ വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ ഒൿടോബർ 6 തിങ്കളാഴ്ച സംഘടിപ്പിച്ച സ്പേസ് എക്സിബിഷൻ ഐഎസ്ആർഒ വലിയമല എൽ പി എസ് സി യിലെ സയന്റിസ്റ്റ് എഞ്ചിനീയർ എബിൻ തോമസ് ഉദ്ഘാടനം ചെയ്തു. നവോദയ പ്രിൻസിപ്പൽ വി സുധീർ, വൈസ് പ്രിൻസിപ്പൽ പിജി രശ്മി, അധ്യാപികയായ സ്മിത തുടങ്ങിയവർ പ്രസംഗിച്ചു.നവോദയ ഉൾപ്പെടെ 15 ഓളം വിദ്യാലയങ്ങളിൽ നിന്നും 1500 ഓളം കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു



