
വോട്ടിംഗ് മെഷീന് അടുത്തറിയാം; ഡെമോണ്സ്ട്രേഷന് വാന്‍ ഫ്ളാഗ് ഓഫ് ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ഇ.വി.എം, വി.വി പാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സജ്ജീകരിച്ച ഡെമോണ്സ്ട്രേഷന് വാന്‍ കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു.
വോട്ടിംഗ് മെഷിന് പരിചയപ്പെടാനുള്ള അവസരം വോട്ടര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഓഡിയോ-വിഷ്വല്‍ ഉപകരണം ഘടിപ്പിച്ച ഡെമോണ്സ്ട്രേഷന് വാന്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തും. ഇ.വി.എം, വി.വി.പാറ്റ് പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.



