News

വീട്ടുവളപ്പിൽ നിന്നും സൈക്കിളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി

വീട്ടുവളപ്പിൽ നിന്നും സൈക്കിളും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ പന്തളം പോലീസ് പിടികൂടി. കൊല്ലം കരിക്കോട് കുറ്റിച്ചിറ അമരവിള വീട്ടിൽ സാമ്പാർ എന്നു വിളിക്കുന്ന അൻസാർ (43) ആണ് അറസ്റ്റിലായത്.
പന്തളം പൂഴിക്കാട് ശാസ്താംവിള തൊപ്പിന്റെ പടീറ്റതിൽ വീട്ടിൽ ബഷീർ റാവുത്തറുടെ 15000 രൂപ വില വരുന്ന ഹീറോ സൈക്കിളും വീടിന്റെ സിറ്റൗട്ടിലെ സ്റ്റീൽ കൈവരിയിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന 3800 രൂപയും പ്രതി കവർന്നെടുക്കുകയായിരുന്നു. 7ന് പുലർച്ചെ 12.15നാണ് സംഭവം. പരാതിയെത്തുടർന്ന് എ എസ് ഐ സുരേഷ് കുമാർ മൊഴി രേഖപ്പെടുത്തി, എസ് ഐ പി മനോജ്‌കുമാർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും പ്രതിയ്ക്കായി തെരച്ചിൽ നടത്തി വരവേ 7ന് രാത്രി 8.00 നു പന്തളം പാലത്തടത്തു നിന്നും പ്രതിയെ മോഷ്ടിച്ച സൈക്കിളുമായി കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘമാണ് പ്രതിയെ ഉടനടി കണ്ടെത്തി പിടികൂടിയത്. എസ് ഐ മാരായ പി മനോജ്‌ കുമാർ, അനീഷ് എബ്രഹാം, എ എസ് ഐ സുരേഷ് കുമാർ , എസ് സി പി ഒ അൻവർഷ, സി പി ഒ മാരായ അരുൺകുമാർ, ശ്രീഹരി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഒരു മോഷണകേസിലും ഇയാൾ പ്രതിയാണ്. ഉത്സവപറമ്പുകളിൽ കച്ചവടം ചെയ്തുവരികയായിരുന്നു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page