News

വിദ്യാഭ്യാസആനുകൂല്യത്തിന്അപേക്ഷിക്കാം/സൗജന്യപരിശീലനം/സീറ്റ് ഒഴിവ്/വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം/പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്/സ്‌പോട്ട് അഡ്മിഷന്‍/ക്വട്ടേഷന്‍/വാഹനം ആവശ്യമുണ്ട്

ഹാന്‍ഡെക്‌സില്‍ വിലക്കുറവ്

കോഴഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡെക്‌സ് ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറിതുണികള്‍ക്ക് 20 മുതല്‍ 50 ശതമാനം വിലക്കിഴിവ്. പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ കരവിരുതും വൈദഗ്ധ്യം കൊണ്ടും തറിയില്‍ കോട്ടണ്‍ നൂലില്‍ നെയ്‌തെടുത്ത പാര്‍ശ്വഫലങ്ങളില്ലാത്ത ബാലരാമപുരം ഡബിള്‍, കസവ്, ഒറ്റമുണ്ട്, കാവി, ചെക്ക്‌കൈലി, കസവ്, കാസര്‍ഗോഡ്, കുത്താംപുള്ളി സാരി, സെറ്റുമുണ്ട്, കണ്ണൂര്‍ സാറ്റിന്‍ ബെഡ്ഷീറ്റ്, കോട്ടണ്‍ ഷീറ്റ്, ഷര്‍ട്ട്, റെഡിമെയ്ഡ്, ലിനന്‍ ഷര്‍ട്ട് തുടങ്ങി വിപുലമായ ശേഖരമൊരുക്കിയിട്ടുണ്ട്. എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവര്‍ത്തിക്കും. ഫോണ്‍: 0468 2311744, 8590365957

സീറ്റ് ഒഴിവ്

പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലമര്‍ (ഒരു വര്‍ഷം) ട്രേഡിലേക്ക് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. എസ്എസ്എല്‍സി, ടിസി, ആധാര്‍ സഹിതം ഐടിഐയില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം, സ്റ്റൈപെന്റ്, ലമ്പ്‌സം ഗ്രാന്റ്, യൂണിഫോം അലവന്‍സ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. ഫോണ്‍: 9446444042.

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനം ആരംഭിക്കുന്നു .പ്രായപരിധി 18-50.  ഫോണ്‍ : 04682992293, 04682270243.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ  ക്ഷണിച്ചു. എസ് എസ് എല്‍ സി വിജയിച്ച ശേഷം കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്‌സില്‍ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സെപ്റ്റംബര്‍ 15ന് മുമ്പ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയൊടൊപ്പം ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ  സാക്ഷ്യപത്രം, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷേമനിധി പാസ് ബുക്ക്, ബാങ്ക് അക്കൗണ്ട് (നാഷണലൈസ്ഡ് ബാങ്ക് ), വയസ് തെളിയിക്കുന്ന രേഖ (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് /ജനന സര്‍ട്ടിഫിക്കറ്റ് /പാസ് പോര്‍ട്ട് /ഡ്രൈവിംഗ് ലൈസന്‍സ് ), ആധാര്‍ കാര്‍ഡ്,  ഫോട്ടോ എന്നിവയുമായി പത്തനംതിട്ട അബാന്‍ ജംഗ്ഷനിലെ ജില്ലാ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2220248.

പ്രീ – പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്

കേന്ദ്ര  സര്‍ക്കാര്‍   സംരംഭമായ   ബിസില്‍  ട്രെയിനിംഗ്  ഡിവിഷന്‍ നടത്തുന്ന  ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള  പ്രീ – പ്രൈമറി, നഴ്‌സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക്  പ്ലസ് ടു /എസ്എസ്എല്‍സി  യോഗ്യതയുള്ളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു . ഫോണ്‍ : 7994449314

സ്‌പോട്ട് അഡ്മിഷന്‍

ആറന്മുള സഹകരണ പരിശീലന കോളജില്‍ എച്ച്ഡിസി ആന്‍ഡ് ബിഎം ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ ഒന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്്. ഫോണ്‍ : 9447654471/ 9447863032.

ക്വട്ടേഷന്‍

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.

വാഹനം ആവശ്യമുണ്ട്

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആവിശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഇലന്തൂര്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ടെന്‍ഡര്‍ ലഭിക്കണം. ഫോണ്‍ : 0468 2362129

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page