
വിമുക്തഭടന്മാര്‍ക്ക് അവസരം/സൗജന്യ പരിശീലനം/ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം/പരീക്ഷാ തീയതികളില്‍ മാറ്റം/ലോജിസ്റ്റിക്‌സ് &സപ്ലൈചെയിന്‍മാനേജ്‌മെന്റ്/സംരംഭകരെആവശ്യമുണ്ട്/മത്സ്യകര്‍ഷക അവാര്‍ഡ്.
സംരംഭകരെ ആവശ്യമുണ്ട്
പത്തനംതിട്ട നഗരസഭ പരിധിയിലെ കുടുംബശ്രീ പ്രീമിയം കഫേയിലേക്ക് സംരംഭകരെ ആവശ്യമുണ്ട്. ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കുടുംബശ്രീ അംഗമാണെന്ന് സിഡിഎസ് സാക്ഷ്യപ്പെടുത്തിയ കത്ത് മെയ് 25ന് നുമ്പ് ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍ . 0468 2221807
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറുമാസം, മൂന്നു മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍ /പാര്‍ടൈം ബാച്ചുകളിലാണ് പ്രവേശനം. യോഗ്യത -എസ്എസ്എല്‍സി , പ്ലസ് ടു, ബിരുദം. ഫോണ്‍: 7994926081.
പരീക്ഷാ തീയതികളില്‍ മാറ്റം
സ്‌കോള്‍ കേരള മെയ് 20,21 തീയതികളില്‍ നടത്താനിരുന്ന ഡിസിഎ കോഴ്‌സ് പത്താം ബാച്ച് തിയറി പരീക്ഷ മാറ്റിവച്ചു. മെയ് 20 ലെ പരീക്ഷ മെയ് 31ന് രാവിലെ 10 മുതല്‍ 12.30 വരെയും 21 ലെ പരീക്ഷ 31ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ 3.30 വരെയും നടക്കും. പ്രായോഗിക പരീക്ഷ മെയ് 27,28,29, 30 തീയതികളില്‍ നടക്കും. മെയ് 16 മുതല്‍ ഹാള്‍ടിക്കറ്റ് ലഭിക്കും. വെബ് സൈറ്റ് :www.scolekerala.org
ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം
കുന്നന്താനം കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഐ ലൈയ്ക്ക് കോഴ്സില്‍ പ്രവേശനം ആരംഭിച്ചു. 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെന്റര്‍ ഓറിയന്റഡ് സെല്‍ഫ് ലേര്‍ണിങ് ഓണ്‍ലൈന്‍ കോഴ്സുകളാണ് ഐ ലൈയ്ക്ക്. പ്രോഗ്രാമിങ് ലാംഗ്വേജുകള്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഡേറ്റ എന്‍ട്രി, മള്‍ട്ടിമീഡിയ, ഗ്രാഫിക്ക് ഡിസൈന്‍, എഞ്ചിനീയറിങ് തുടങ്ങി കോഴ്സുകളാണുള്ളത്. ഫോണ്‍ : 95495999688.
വിമുക്തഭടന്മാര്‍ക്ക് അവസരം
പ്രകൃതി ക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലയില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളള വിമുക്തഭടന്മാര്‍ മെയ് 31 നുളളില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2961104.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റലേഷന്‍, ഫയര്‍ അലാറം സര്‍വീസിംഗ് കോഴ്്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 04682 992293, 04682 270243, 8330010232.
ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 14ന് ദേശീയ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി , തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത.്
ജില്ലയിലെ വിവിധ ദേശസാല്‍കൃത- സ്വകാര്യ ബാങ്കുകള്‍, കോടതിയുടെ പരിഗണനയിലില്ലാത്തവ, ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയവ, കോടതിയുടെ പരിഗണനയിലുള്ള സിവില്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍, മോട്ടര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബിഎസ്എന്‍എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുളള കേസുകള്‍, കുടുംബകോടതിയിലുള്ളവ എന്നിവ പരിഗണിക്കും. വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍ – 0468 2220141.
മത്സ്യകര്‍ഷക അവാര്‍ഡ്
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കര്‍ഷകന്‍ , അലങ്കാര മത്സ്യ കര്‍ഷകന്‍, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്‍പാദന യൂണിറ്റ് കര്‍ഷകന്‍ , മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ട് അപ്പ്, മത്സ്യകൃഷിയിലെ ഇടപെടല്‍ – സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, മികച്ച പ്രോജക്ട് കോര്‍ഡിനേറ്റര്‍, മത്സ്യവകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥര്‍, മികച്ച ജില്ല എന്നിവയ്ക്കാണ് അവാര്‍ഡ്. അവസാന തീയതി മെയ് 26. ഫോണ്‍: 0468 2967720.



