News

വയനാടിന് കൈത്താങ്ങായി പെക്സാദുരിതാശ്വാസനിധിയിലേക്ക് തുക മുഖ്യമന്ത്രിക്ക് കൈമാറി

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻനേതൃത്വത്തിൽ “വയനാടിനായി കൈകോർക്കാം “എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുൽഫിക്കറിന്റെ നേതൃത്വത്തിൽ,പെക്സാ പ്രതിനിധികൾ കേരള മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ച് ചെക്ക് കൈമാറി. ഈ കാരുണ്യപ്രവർത്തനത്തിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും, നേതൃസംഘത്തിനും, മനസിക പിന്തുണ നൽകിയവർക്കും പെക്സായുടെ നന്ദി അറിയിക്കുന്നു. ഈയൊരു ഉദ്യമ പൂർത്തീകരണത്തിന് അദ്ധ്യാവസാനം ഞങ്ങളോടൊപ്പം സഹകരിച്ച പ്രിയപ്പെട്ട കോന്നി എം.എൽ.എ ജനീഷ് കുമാറിനോടും പ്രത്യേകം നന്ദി രേഖപെടുത്തുന്നു . ഈ പ്രവർത്തനത്തിന്റെ വിജയം, പെക്സായെ സമൂഹത്തിനായി കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page