
വയനാട് ദുരന്തം: ഓതറ നസ്രേത്ത് ആശ്രമം കുട്ടികളെ ദത്തെടുക്കും
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട 12 വയസ്സിൽ താഴെയുള്ള ആൺ കുട്ടികളെ ക്നാനായ അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഓതറ നസ്രേത്ത് ആശ്രമം ദത്തെടുത്ത് അവർക്ക് വിദ്യാഭ്യാസം അടക്കമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുവാൻ തയ്യാറാണെന്നുള്ള സമ്മതപത്രം കേരള സംസ്ഥാന ഗവൺമെന്റിനു വേണ്ടി ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ പ്രേം കൃഷ്ണൻ എസ് ഐ എസ് അവർകൾക്ക് ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത അഭി. കുറിയാക്കോസ് മാർ സേവേറിയോസ് തിരുമേനിയുടേയും, സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിലെയും നിർദ്ദേശാനുസരണവും, ആശ്രമം കമ്മിറ്റിയുടെ തീരുമാനപ്രകാരവും ആശ്രമം സെക്രട്ടറി സ്മിജു ജേക്കബ് മറ്റയ്ക്കാട്ട്, ക്നാനായ മാനേജിംഗ് കമ്മിറ്റി അംഗം തോമസുകുട്ടി തേവരുമുറിയിൽ ഭാരവാഹികളായ മോനായി പുന്നൂസ് ചിരിക്കലേത്ത്, സോണി സക്കറിയ കുന്നിരിക്കൽ, റ്റിബി താമരപ്പശളിൽ, കുഞ്ഞുമോൻ ആലഞ്ചേരി എന്നിവർ ചേർന്ന് സമ്മതപത്രം സമർപ്പിക്കുന്നു



