News

വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതി പോലീസ് പിടിയിലായി

പത്തനംതിട്ടയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവർച്ച ചെയ്ത കേസിൽ ഒന്നാം പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചൂഴി മുസ്ലീംപള്ളിക്ക് സമീപം താമസക്കാരനായ മൂലയ്ക്കൽ പുരയിടത്തിൽ അക്ബർഖാൻ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോട് കൂടി ദേവസ്വം ബോർഡ് ഓഫീസിലേക്കും മറ്റും പോകുന്ന ഇടവഴിയിലൂടെ കെ.എസ്.ആർ.റ്റി.സി. ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുകയായിരുന്നയാളെ ടി ഇടവഴിയിൽ വെച്ച് പിന്നിലൂടെ വന്ന മൂന്നുപേർ ചേർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് ചെളളയ്ക്ക് അടിക്കുകയും ഭീഷണിപ്പെടുത്തി ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 27,000/-രൂപ വിലവരുന്ന മൊബൈൽഫോണും പാൻറ്സിന്റെ പോക്കറ്റിൽ കിടന്ന 15,00/-രൂപയും കവർച്ച ചെയ്തെടുത്ത ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിൽ ഒന്നാം പ്രതിയിലേക്കെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തനംതിട്ട പോലീസ് സബ്ഇൻസ്പെക്ടർ ഷിജു.പി.സാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത് .അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page