
വഴി തെറ്റി അലഞ്ഞ ബീഹാർ സ്വദേശിക്കു കൈത്താങ്ങായി പന്തളം ജനമൈത്രി പോലീസ്
വഴിതെറ്റി അലഞ്ഞെത്തിയ ബീഹാർ സ്വദേശിനിയെ പന്തളം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ പത്താം തീയതിയാണ് റിങ്കു ദേവി വഴിതെറ്റി അലഞ്ഞുതിരിഞ്ഞത്തിയത്.എങ്ങോട്ട് പോകണം എന്നറിയാതെ വിഭ്രാന്തിയിലായ ഇവരെ പോലീസ് ഇടപെട്ട് പന്തളം സ്നേഹിതയിലാക്കിയിരുന്നു.തുടർന്ന് ഇവരുടെബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിൽ ആയിരുന്നു. ബന്ധുക്കളെ കുറിച്ചോ താമസ സ്ഥലത്തെക്കുറിച്ചോ കൃത്യമായ വിവരം ഇവരിൽ നിന്നും കിട്ടാത്തതിനാൽ പന്തളം SHO TD പ്രജീഷിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ കരുണാലയത്തിൽ പ്രവേശിപ്പിച്ചു. സബ്ഇൻസ്പെക്ടർ മനോജ് കുമാർ, ബീറ്റ് ഓഫീസർ എസ് അൻവർഷ , അനുപ ജോബിൻ എന്നിവർ നേതൃത്വം നല്കി.
ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.


