
അപേക്ഷ ക്ഷണിച്ചു/കരാര്‍ നിയമനം/ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി/കേരള പുരസ്കാരത്തിന് നാമനിര്‍ദേശം സമര്‍പ്പിക്കാം
കേരള പുരസ്കാരത്തിന് നാമനിര്‍ദേശം സമര്‍പ്പിക്കാം
സമൂഹത്തിലെ വിവിധ മേഖലകളില്‍ സമഗ്ര സംഭാവന നല്കിയ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ‘കേരള പുരസ്കാരങ്ങള്‍’ക്ക് നാമനിര്‍ദേശം സമര്‍പ്പിക്കാം. വര്‍ഷത്തില്‍ ഒരാള്‍ക്ക് സമ്മാനിക്കുന്ന ‘കേരളാ ജ്യോതി’, രണ്ടു പേര്‍ക്ക് നല്കുന്ന ‘കേരള പ്രഭ’, അഞ്ച് പേര്‍ക്ക് സമ്മാനിക്കുന്ന ‘കേരള ശ്രീ’ എന്നിവയ്ക്ക് ജൂണ്‍ 30 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. വെബ്സൈറ്റ്: https://keralapuraskaram.kerala.gov.in ഫോണ്‍: 0471 2518531, 0471 2518223
കരാര്‍ നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സയന്‍സ്, ഹെല്‍ത്ത് സോഷ്യല്‍ സയന്‍സ്, ബിരുദവും എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയില്‍ ബിരുദാനന്തര ബിരുദവും. പ്രായം: 35
അവസാന തീയതി: മെയ് 15. വെബ്സൈറ്റ്: www.shsrc.kerala.gov.in ഫോണ്‍: 0471 2323223
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 7994926081
ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി
ലീഡ് ബാങ്ക് ബ്ലോക്ക് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിങ് മെയ് 9,12,13,15 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തും. ബ്ലോക്ക്, തീയതി, സമയം, വേദി എന്നീ ക്രമത്തില്‍:
പറക്കോട്, മെയ് ഒമ്പത്, ഉച്ചയ്ക്ക് മൂന്ന്, അടൂര്‍ എസ്ബിഐ മെയിന്‍ ബ്രിഡ്ജ് പരിസരം
പന്തളം, മെയ് ഒമ്പത്, രാവിലെ 11, വയപ്പര് ഭവന്, കുളനട
പുളിക്കീഴ്, മെയ് 12, ഉച്ചയ്ക്ക് മൂന്ന്, പുളിക്കീഴ് ബ്ലോക്ക് ഓഫീസ്
മല്ലപ്പള്ളി, മെയ് 12, രാവിലെ 11, റോട്ടറി ക്ലബ്, മല്ലപ്പള്ളി
കോയിപ്രം, മെയ് 13 ഉച്ചയ്ക്ക് മൂന്ന്, ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍, പുല്ലാട്
ഇലന്തൂര്‍, മെയ് 15, രാവിലെ 11, വയപ്പാര് ഭവന്, കോഴഞ്ചേരി
റാന്നിയില്‍ മെയ് 13ന് രാവിലെ 11നും കോന്നിയില്‍ മെയ് 15ന് ഉച്ചയ്ക്ക് മൂന്നിനും നടക്കും



