News

ശബരിമലയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി കേരളാ പോലീസ് വൊഡഫോണുമായി കൈകോർക്കുന്നു

ശബരിമലയിൽ എത്തുന്ന കുട്ടികളുടെ  സുരക്ഷയ്ക്കായുള്ള ‘വി സുരക്ഷാ’ പദ്ധതിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ  പോലീസ് മേധാവി ആനന്ദ്. ആർ ഐ.പി.എസ് , വോഡാൺ ഫോൺ കമ്പനി പ്രതിനിധികളായജോർജ് മാത്യു വി,  ജോർജ് മാത്യൂസ് എന്നിവർ ചേർന്ന് നിർവഹിച്ചു.വി സുരക്ഷ റിസ്റ്റ് ബാൻ്റ്കളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീർത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വി യുമായി വീണ്ടും കൈകോർക്കുന്നു. കഴിഞ്ഞ വർഷം വി സുരക്ഷ’ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാ ണ് ഈ വർഷവും കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂ ആര്‍ കോഡോടുകൂടിയ റിസ്റ്റ് ബാൻ്റ്കൾ നൽകുന്നതിന് വി വീണ്ടും കേരള പോലീസുമായി സഹകരിക്കുന്നത്. കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാൻ്റ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കൽ ഏല്‍പ്പിക്കാൻ ഇതിലൂടെ പോലീസിന് സാധിക്കും. ശബരിമല പാതയിലെ നെറ്റ് വർക്ക് മെച്ചപ്പെടുത്തി കുട്ടികളുടെ സുരക്ഷയ്ക്കായി ‘വി സുരക്ഷാ റിസ്റ്റ് ബാൻ്റു കൾ അവതരിപ്പിച്ചു
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ് വർക്ക് കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്‍900, എല്‍1800, എല്‍2100, എല്‍2300, എല്‍2500 എന്നീ സ്‌പെക്ട്രം ബാന്ഡുലകളിലായി ആകെ 70 മെഗാഹെര്ട്സ്  സ്‌പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയിൽ 13 പുതിയ സൈറ്റുകൾക്ൾ കൂടി സ്ഥാപിക്കുകയും ചെയ്തു .എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും തിരക്കുള്ള സമയങ്ങളിലും ശക്തമായ ഡേറ്റയും വോയ്‌സ് സേവനങ്ങളും ഉറപ്പാക്കുന്നതിനുമായി വി മാസ്സീവ് എംഐഎംഒ സാങ്കേതിക വിദ്യയോടുകൂടിയ അഡ്വാന്സ്ഡ്് എഫ്ഡിഡി, ടിഡിഡി ലെയറുകളും വിന്യസിച്ചിട്ടുണ്ട്.
            ഗണപതി കോവില്‍, നടപ്പന്തൽ, അഡ്മിനിസ്‌ട്രേഷൻ ഓഫീസുകൾ, പമ്പ- സന്നിധാനം നടപ്പാത,  നിലയ്ക്കല്‍ പാര്ക്കിം ഗ്, ബസ് സ്റ്റാന്ഡ്ീ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുമായി എത്തുന്നവര്ക്ക്   www.visuraksha.online  എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ അല്ലെങ്കില്‍ കേരളത്തിലെ 25 വി സ്റ്റോറുകളിലോ 103 വി മിനി സ്റ്റോറുകളിലോ നേരിട്ടെത്തിയാല്‍ ‘വി സുരക്ഷാ റിസ്റ്റ് ബാന്ഡ് ‘ നായി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. തീര്ത്ഥാ ടന സമയത്ത് പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കിൽ ഡിജിറ്റല്ൽ രജിസ്‌ട്രേഷൻ ഐഡി കാണിച്ചാല്‍ അവരുടെ കോണ്ടാരക്ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്തിരിക്കുന്ന ക്യൂആർ കോഡ് ബാന്ഡ്് ലഭിക്കും.
                കഴിഞ്ഞ വര്ഷം. വി 20,000-ത്തിലധികം ‘വി സുരക്ഷാ റിസ്റ്റ് ബാന്ഡുഡകൾ’ വിതരണം ചെയ്തിരുന്നു. ഇതിലൂടെ 150ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ കേരള പോലീസിനെ സഹായിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page