News

കല്ലൂപ്പാറ പഞ്ചായത്തിൽ പച്ചത്തുരുത്ത് നിർമ്മാണവും, വൃക്ഷവത്ക്കരണ പ്രവർത്തനങ്ങളും പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

കല്ലൂപ്പാറ പഞ്ചായത്തിൽലോക പരിസ്ഥിതി ദിനത്തിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെയും, ഹരിത കേരള മിഷന്റെയും, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കല്ലുപ്പാറ ഗവർമെന്റ് ഹൈസ്കൂളിൽ നടത്തിയ പച്ചത്തുരുത്ത് നിർമ്മാണവും, വൃക്ഷവത്ക്കരണ പ്രവർത്തനങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങട്ട് അധ്യക്ഷത വഹിച്ചു. വികസന കമ്മറ്റി ചെയർമാൻ പി ജ്യോതി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മനോഭായി മോഹൻ, പഞ്ചായത്ത്‌ അംഗങ്ങളായ രതീഷ് പീറ്റർ, ജോളി റെജി, മനു ടി ടി, പഞ്ചായത്ത്‌ ആക്ടിംഗ് സെക്രട്ടറി എം ജ്യോതി, കല്ലുപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ എച്ച് എം രാഖി, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പാർത്ഥൻ, എസ്, കൃപ, ഓവർസിയർ ദിവ്യാ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഫീന എന്നിവർ ആശംസകൾ അറിയിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page