
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ചുമതലയേറ്റു
പത്തനംതിട്ട പുതിയ ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു. ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ, ഓഫീസറായി നിയമിതനായ വി അജിത് ഐ പി എസ്സിൽ നിന്നും അദ്ദേഹം ജില്ലാ പോലീസിന്റെ അധികാരച്ചുമതല വെള്ളിയാഴ്ച ഏറ്റെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്, പി ആയിരിക്കെയാണ് പുതിയ നിയമനം. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ പി എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്നു. കസ്റ്റംസ് ഇൻസ്പെക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡൽ 2021 ൽ കരസ്ഥമാക്കി.
അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ എസ് അഷാദ്, ആർ ജയരാജ്, ടി രാജപ്പൻ, ജി സന്തോഷ്കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.



