News

കല്ലുപ്പാറ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷം നടന്നു

മല്ലപ്പള്ളി:കല്ലുപ്പാറ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ചിങ്ങം ഒന്ന് കർഷക ദിനാഘോഷം അഡ്വ. മാത്യു റ്റി തോമസ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി പ്രസാദ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ജ്യോതി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനൂഭായി മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസാമ്മ സോമർ, സൂസൻ തോംസൺ, രതീഷ് പീറ്റർ, മതി അന്നമ്മ പോൾ, മനു റ്റി റ്റി, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, സിഡിഎസ് ചെയർപേഴ്സൺ ജോളി തോമസ്, ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സാബു സക്കറിയ, ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ശ്രീ ഐപ്പ് സി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.
മികച്ച കർഷകരായ ജോർജ് തോമസ്, രഞ്ജിത്ത് സാം, ജോസഫ് സക്കറിയ, പി എൻ സുരേഷ് കുമാർ, മിനി ജോൺ, വിനോദ് കെ പി , എബ്രഹാം മാത്യു, ഫിലിപ്പോസ് കെ സി,മികച്ച വിദ്യാർത്ഥി കർഷക – കുമാരി ദിയ വിഎസ് എന്നീ മികച്ച കർഷകരെ ആദരിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page