News

പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ചുമതലയേറ്റു

പത്തനംതിട്ട പുതിയ ജില്ലാ പോലീസ് മേധാവിയായി എസ് സുജിത് ദാസ് ഐ പി എസ് ചുമതലയേറ്റു. ക്രമസമാധാനപാലനച്ചുമതലയുള്ള എ ഡി ജി പിയുടെ സ്പെഷ്യൽ, ഓഫീസറായി നിയമിതനായ വി അജിത് ഐ പി എസ്സിൽ നിന്നും അദ്ദേഹം ജില്ലാ പോലീസിന്റെ അധികാരച്ചുമതല വെള്ളിയാഴ്ച ഏറ്റെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗം എറണാകുളം എസ്, പി ആയിരിക്കെയാണ് പുതിയ നിയമനം. കോട്ടയം മുട്ടമ്പലം സ്വദേശിയായ സുജിത് ദാസ് 2015 ബാച്ച് ഐ പി എസ് ഓഫീസറാണ്. മുമ്പ് മലപ്പുറം ജില്ലാ പോലീസ് മേധാവിയായിരുന്നു. കസ്റ്റംസ് ഇൻസ്‌പെക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. അന്വേഷണമികവിനുള്ള പ്രസിഡന്റിന്റെ മെഡൽ 2021 ൽ കരസ്ഥമാക്കി.
അഡിഷണൽ എസ് പി ആർ ബിനു, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ജി സുനിൽ കുമാർ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ എസ് അഷാദ്, ആർ ജയരാജ്‌, ടി രാജപ്പൻ, ജി സന്തോഷ്‌കുമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page