
News
മോതിരവയൽ അടിച്ചിപ്പുഴ റോഡിൽ വൈദ്ധ്യുത ലൈനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതായി പരാതി
റാന്നി: മോതിരവയൽ അടിച്ചിപ്പുഴ റോഡിൽ വൈദ്ധ്യുത ലൈനിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതായി പരാതി. പഴവങ്ങാടി പഞ്ചായത്തിലെ പെട്ട മോതിരവയൽ 52 ൽലാണ് സംഭവം ഉണ്ടായത്.തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് ശക്തമായ കാറ്റിലും, മഴയിലും മരം റോഡിന് കുറുകെ വൈദ്ധ്യുത ലൈനിൽ വീണത് ഉടൻ തന്നെ വൈദ്ധ്യുത വകുപ്പ് ഓഫീസിൽ അറിയിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.വൈദ്ധ്യുത ഓഫീസിൽ നിന്നും സംഭവസ്ഥലത്ത് ജീവനക്കാർ എത്തിയെങ്കിലും നടപടി ഉണ്ടായില്ല. പറഞ്ഞതായി പറയുന്നു.റോഡിൽ ഗതാഗത തടസ്സം നേരിട്ട 52 പ്രദേശത്ത് നൂറ് കണക്കിന് കുടുബങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമാണ്.ഈ പ്രദേശത്ത് രോഗികളും പ്രായമായവരും ധാരാളം ഉള്ള സ്ഥലത്താണ് അധികൃതർ നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതായി നാട്ടുകാരുടെ ആരോപണം


