
News
ഭരണഭാഷ മാതൃഭാഷ എന്ന പേരിൽ കേരളപ്പിറവിദിനത്തിൽ ജില്ലാ പോലീസ്ആസ്ഥാനത്ത്പ്രതിജ്ഞയെടുത്തു
ഭരണഭാഷ മാതൃഭാഷ എന്ന പേരിൽ കേരളപ്പിറവിദിനത്തിൽ ജില്ലാ പോലീസ്ആസ്ഥാനത്ത്പ്രതിജ്ഞയെടുത്തു. രാവിലെ നടന്ന ചടങ്ങിൽ അഡിഷണൽ എസ് പി ആർ ബിനു പ്രതിജ്ഞാവാചകംചൊല്ലിക്കൊടുത്തു. മലയാളദിനാഘോഷമായി ആചരിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടത്തിയത്. നവംബർ ഒന്നുമുതൽ 7 വരെ ഭരണഭാഷാ വാരാഘോഷമായി ആചരിക്കുന്നതുകൂടി ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ബാനർ ജില്ലാ പോലീസ് ആസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചു.
ചടങ്ങിൽ നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ് കുമാർ, ഡി സി ആർ ബി ഡി വൈ എസ് പി റോബർട്ട് ജോണി, ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ, മിനിസ്റ്റീരിയൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


