News

ശബരിമല തീർത്ഥാടനം മുന്നൊരുക്കങ്ങൾ എ ഡി ജി പി എസ് ശ്രീജിത്ത് ഐ പി എസ് വിലയിരുത്തി

വരുന്ന മണ്ഡല മകരവിളക്ക് ഉത്സവകാലവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ് വിലയിരുത്തി. സന്നിധാനത്ത് മൂന്നു ദിവസമായി തങ്ങിയ അദ്ദേഹം, ആട്ടച്ചിത്തിര മഹോത്സവവുമായി ബന്ധപ്പെട്ട് സുഗമമായ ദർശനം ഭക്തർക്ക് ഉറപ്പാക്കുന്നതിനും നേതൃത്വം നൽകി. സന്നിധാനത്തെ പോലീസിന്റെ മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി. കൂടാതെ, ദേവസ്വം ബോർഡ് പ്രസിഡന്റ്‌, സ്പെഷ്യൽ കമ്മിഷണർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം മരാമത്ത് എഞ്ചിനീയർ തുടങ്ങിയവരുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. അടിയന്തിരമായി, വരുന്ന ശബരിമല സീസണു മുന്നോടിയായി ചെയ്തു തീർക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച നിർദേശങ്ങൾമുന്നോട്ടുവയ്ക്കുകയും ചെയ്തു. മണ്ഡല മകരവിളക്ക് കാലയളവിലെ ആദ്യഘട്ടത്തിലെ സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട റെയിൽവേയ്സ് എസ് പി ബി കൃഷ്ണകുമാർ, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ എന്നിവരുടെസാന്നിധ്യത്തിലായിരുന്നു ചർച്ചമുൻ വർഷങ്ങളിലെ ആട്ടച്ചിത്തിര മഹോത്സവവുമായി ബന്ധപ്പെട്ട ദിവസങ്ങളെ അപേക്ഷിച്ച് ദർശനത്തിനായുള്ള ഭക്തരുടെ ഓൺലൈൻ ബുക്കിങ് കൂടുതലായതിനാൽ സന്നിധാനത്തും പമ്പയിലും മറ്റും കൂടുതൽ പോലീസിനെ ഇത്തവണ വിന്യസിച്ചിരുന്നു. മൂന്ന് ടേൺ ആയി ക്രമീകരിച്ചാണ് രണ്ട് ദിവസങ്ങളിൽ ഡ്യൂട്ടിക്ക് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്. ഇത്തരത്തിൽ അധികമായി പോലീസിനെ നിയോഗിച്ചതും , ദേവസ്വം ബോർഡ് അധികൃതരുടെയും മറ്റും മികച്ച സഹകരണവും ദർശനം കുറ്റമറ്റതും സുഗമവുമാക്കി. ആട്ടച്ചിത്തിര മഹോത്സവവുമായി ബന്ധപ്പെട്ട രണ്ടുദിവസത്തെ ചടങ്ങുകൾ അവസാനിപ്പിച്ച് ഇന്ന് രാത്രി 10 ന് നട അടയ്ക്കുംദർശനത്തിനായി നട തുറന്ന 30 ന് മാത്രം 15445 പേർ ദർശനം നടത്തി, ഈദിവസത്തെ ബുക്കിങ് 12809 ആയിരുന്നു. ഇന്ന് ദർശനത്തിനായി ബുക്ക്‌ ചെയ്തവരുടെ എണ്ണം 11421 ആണ്. ഇന്ന് വൈകിട്ട് വരേ പതിനായിരത്തിലധികം പേർ ദർശനം നടത്തി.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page