
ശബരിമല സന്നിധാനത്ത് പോലീസ് ഉന്നതതല അവലോകനയോഗം നടന്നു.
ശബരിമല സന്നിധാനത്ത് പോലീസ് ഉന്നതതല അവലോകനയോഗം ഞാറാഴ്ചരാവിലെ 11 ന് നടന്നു. സ്പെഷ്യൽ ഓഫീസർ പി ബിജോയിയുടെ അധ്യക്ഷതയിൽ ദേവസ്വം ബോർഡ് കോൺഫറൻസ് ഹാളിലാണ് യോഗം നടന്നത്. എ ഡി എം അരുൺ എസ് നായർ അധ്യക്ഷത വഹിച്ചു. എല്ലാ വകുപ്പുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇപ്പോൾ മിനിറ്റിൽ 75നും 82 നുമിടയിൽ അയ്യപ്പഭക്തർ പതിനെട്ടാംപടികയറുന്നുണ്ടെന്നും, സുഗമമായ ദർശനം എല്ലാവർക്കും സാധ്യമാകുന്നുണ്ടെന്നും യോഗം വിലയിരുത്തി. തുടർന്നും ഒരു തരത്തിലുമുള്ള പരാതികളും ഉയരാതെ തീർത്ഥാടന കാലയളവ് പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഒത്തു പ്രവർത്തിക്കുമെന്നും അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനും, ഭക്തരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാനും കൃത്യമായ ഏകോപനം തുടർന്നുമുണ്ടാവുമെന്ന് യോഗം ഉറപ്പാക്കി. പോലീസ് ജോയിന്റ് സ്പെഷ്യൽ ഓഫീസർ ശക്തിസിംഗ് ആര്യ ,അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ റ്റി സി ഹരിദാസൻ, പോലീസ്, അഗ്നിശമനസേവാ വിഭാഗം, എക്‌സൈസ്, റവന്യൂ, മലിനീകരണനിയന്ത്രണബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



