
ശബരിമല സീസനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട തിരക്ക് നിയന്ത്രണ മാർഗ്ഗങ്ങളും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് ആർ ഐ പി എസ് ശബരിമല പോലീസ് കൺട്രോൾ റൂമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു 10 പേരടങ്ങുന്ന പോലീസ് കൺട്രോൾ റൂമിൽ യഥാസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. ചടങ്ങിൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.പി വി ബേബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ.കെ എ വിദ്യാധരൻ, പത്തനംതിട്ട ഡിവൈഎസ്പി ശ്രീ ന്യൂമാൻ, ഡി സി ആർ ബി ഡി വൈഎസ് പി. ശ്രീ. ബിനു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു


