News

സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് എന്ന വിഷയത്തിൽ തെരഞ്ഞെടുക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

പോലീസ് ഉദ്യോഗസ്ഥരിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി കേരള പോലീസിൻ്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ രൂപീകരിച്ചിട്ടുള്ള എച്ച് എ ടി എസ് (ഹാറ്റ്സ് – ഹെല്പ് ആൻഡ് അസ്സിസ്റ്റ്‌ ടു ടാക്കിൾ സ്‌ട്രെസ്) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഏകദിന പരിശീലനം നൽകി. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് പരിപാടി നടന്നത്. മെന്റർമാരായ ഈ പോലീസ് ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരം സോഷ്യൽ പോലീസിംഗ് ഡയറക്ടറേറ്റിലെ ഹാറ്റ്സ് പദ്ധതിയുടെ സൈക്കോളജിസ്റ്റ് ഡോ.ദീപക്കിന്റെ നേതൃത്വത്തിൽ പരിശീലനക്ലാസ്സ്‌ നൽകി. ‘സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് ഫോർ പോലീസ് മെൻ്റേഴ്സ്’ എന്ന വിഷയത്തിലായിരുന്നു പരിപാടി. ഡി എച്ച് ക്യൂ സഭാ ഹാളിൽ വെള്ളിയാഴ്ച രാവിലെ 10.30 ന് പരിപാടി അഡിഷണൽ എസ് പി പി വി ബേബി ഉദ്ഘാടനം ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പലവിധത്തിലുള്ള സമ്മർദ്ദങ്ങളിലൂടെയാണ് നീങ്ങുന്നതെന്നും, അവ കുറയ്ക്കുന്നതിനു ഇത്തരം പരിപാടികൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിങ്ങിൽ നിന്നും കിട്ടുന്ന അറിവുകൾ സഹപ്രവർത്തകരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രയോജനപെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുമായി 28 പോലീസുദ്യോഗസ്ഥർ
പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page