
സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ പോലീസിന്റെ നേതൃത്വത്തിലുള്ള ബോധവൽക്കരണപരിപാടി തുടരുന്നു
സംസ്ഥാന സർക്കാർ നിർദേശപ്രകാരം സ്കൂളുകളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണക്ലാസുകൾ നടത്തണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ച് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിൽ, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പരിപാടികൾ തുടരുന്നു. ഇന്ന് അടൂർ സബ് ഡിവിഷനിലെ തണ്ണിത്തോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 5 സ്കൂളുകളിലും, പത്തനംതിട്ട സബ് ഡിവിഷനിലെ ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ 5 സ്കൂളുകളിലും, തിരുവല്ല സബ് ഡിവിഷനിലെ കോയിപ്രം സ്റ്റേഷൻ പരിധിയിലുള്ള 5 സ്കൂളുകളിലും പോലീസ് ഉദ്യോഗസ്ഥർ ക്ലാസുകളെടുത്തു.
തണ്ണിത്തോട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വിജയരാഘവൻ,വനിതാ സെൽ എസ് ഐ ഐ വി ആഷ, വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ കെ ആർ ഷെമിമോൾ, ഗ്രേഡ് എസ് ഐ മുജീബ് റഹ്മാൻ, എസ് സി പി ഒമാരായ ടി ജി ഡിക്രൂസ്, മിത്ര വി മുരളി, സി പി ഒ പരശുറാം എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. പോലീസ് ഉദ്യോഗസ്ഥരായ പ്രിയലക്ഷ്മി, നീതു, രശ്മി, നീന, അശ്വതി, ആര്യ, ആതിര, ആദിത്യ, വിനീത, ശ്രീജ, ജസ്‌ന, ശരണ്യ എന്നിവർ സ്വയം പ്രതിരോധമുറകൾ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുത്തു. ഈമാസം 3 ന് ആരംഭിച്ച പരിപാടി 17 ന് സമാപിക്കും. ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളിലാണ് പരിപാടി നടന്നുവരുന്നത്. നർകോട്ടിക് സെൽ ഡി വൈ എസ് പി ബി അനിലിനാണ് മേൽനോട്ടം



