
News
സുരക്ഷാക്രമീകരണങ്ങളോടെ തങ്ക അങ്കി രഥ ഘോഷയാത്രഘോഷയാത്രയ്ക്ക് തുടക്കമായി
ശബരിമല ശ്രീ ധർമ്മശാസ്താവിന് മണ്ഡല പൂജയോട് അനുബന്ധിച്ച് ചാർ ത്തുവാനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര വേണ്ട സുരക്ഷാ ക്രമീകരണങ്ങളോടെ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു.പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഡിവൈഎസ്പി ന്യൂമാൻ, അടൂർ ഡിവൈഎസ്പി സന്തോഷ് കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ കെ എ, പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് ടി ഡി, 18 പേർ അടങ്ങുന്ന പത്തനംതിട്ട ജില്ലാ സായുധസേന അംഗങ്ങൾ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് യാത്രയെ അനുഗമിക്കുന്നത്. കൂടാതെ ഘോഷയാത്ര കടന്നുപോകുന്ന അതാത് സ്ഥലങ്ങളിലെ എസ് എച്ച് മാർ അടങ്ങുന്ന പോലീസ് സംഘവും സുരക്ഷ ഒരുക്കുന്നുണ്ട്



