
News
സ്റ്റുഡിയോയ്ക്ക് തീപിടിച്ചു, ഉടനടി സ്ഥലത്ത് എത്തി തീയണയ്ക്കാൻ ശ്രമിച്ച പോലീസ് ഇൻസ്പെക്ടർക്ക് പരിക്ക് പറ്റി
പത്തനംതിട്ട ഏനാത്ത് പെട്രോൾ പമ്പിന് സമീപം മണി എന്ന് വിളിക്കുന്ന ദാസ് നടത്തുന്ന ചെല്ലം സ്റ്റുഡിയോക്ക് ഇന്ന് വ്യാഴം വൈകിട്ട് തീ പിടിച്ചു. വിവരം അറിഞ്ഞ ഉടനെ സ്ഥലത്തെത്തിയ ഏനാത്ത് പോലീസ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ പോലീസ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബക്കറ്റിൽ വെള്ളം നിറച്ച് അതിവേഗം ഒഴിച്ചതിനാൽ വൻ തോതിൽ തീ പടർന്ന് വലിയ അപകടം ഉണ്ടായില്ല. തുടർന്ന്, അഗ്നിശമനസേന എത്തി തീ പൂർണമായും കെടുത്തി. ആളപായം ഇല്ല.തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ
പോലീസ് ഇൻസ്പെക്ടറുടെ വലത് കൈത്തണ്ടയിൽ മുറിവുണ്ടായി,
ആശുപത്രിയിൽ എത്തി ചികിത്സ തേടിയതിനെ തുടർന്ന് കയ്യിൽ 5 തുന്നലിട്ടു.



