News

സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കരയിൽ സ്കൂട്ടറും, വാനും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

സംസ്ഥാന പാതയിൽ റാന്നി ചെത്തോങ്കരയിൽ സ്കൂട്ടറും, വാനും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.മണിമല കറിക്കാട്ടൂർ ഈട്ടിക്കൽ സാം ജോൺ 41, കറിക്കാട്ടൂർ പുതുപറമ്പിൽ അനന്ദു കൃഷ്ണൻ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംസ്ഥാന പാതയിൽ ചെത്തോങ്കര മർത്തോമ പള്ളിക്ക് സമീപം ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് അപകടം നടന്നത്. മന്ദമരുതി ചെത്തോങ്കരഭാഗത്തു നിന്നു റാന്നിയിലേക്ക് ഓടിച്ചു വന്ന സ്കൂട്ടറാണ് എതിരെ വന്ന വാനും മായി ഇടിച്ചത്. റാന്നി പോലീസ് സബ് ഇൻപെക്ടർ കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ പോലീസ് മേൽനടപടി സ്വീകരിച്ചു

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page