
News
സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
സംസ്ഥാന പാതയിൽ റാന്നി മന്ദിരം പടിക്കു സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അപകത്തിൽ പെട്ട ആൾട്ടോകാർ ഓടിച്ചിരുന്ന തിരുവനന്തപുരം എല്ലുവിളകൊങ്ങൽ കോട് അനുഗ്രഹ ഭവനിൽ രാജുവിൻ്റെ മകൻ ബെന്നറ്റ് രാജ് 22 ണ് മരണപ്പെട്ടത്.ഒപ്പം യാത്ര ചെയ്തിരുന്ന നെടുമങ്ങാട് പ്ലാത്തറ വീട്ടിൽ രജീഷ് 32,അടൂർ കരുവറ്റാ ഡോണി എന്നിവരെ സാരമായ പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയിൽ ശിശ്രൂഷ നല്കി യശേഷം വിദഗദ ചീക്സക്കായി കോഴഞ്ചേരിയിലെ സ്വകാര്യശു പത്രിയിൽ പ്രവേശിപ്പിച്ചു.മന്ദിരം പടിയിൽ ശനിയാഴ്ച ഉച്ചക്ക് 3.20നാണ് അപകടം നടന്നത്. കലാപരിപാടിക്ക് ഓർഗട്രാ ചെയ്തിരുന്നവരാണ് അപകടത്തിൽ പെട്ട കാറിൽ ഉണ്ടായിരുന്നത്.റാന്നി ഭാഗത്തു നിന്ന് പോയ ആൾട്ടോ കാറിലേക്ക് പത്തനംതിട്ട ഭാഗത്തുനിന്ന് വന്നഫോർച്ചൂൺ കാർ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഉടൻ തന്നെ സംഭവം കണ്ടയാത്രക്കാരും, നാട്ടുകാരും, പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ രക്ഷാപ്രവർത്തനത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.ആൾട്ടോ കാറിൽ ഉണ്ടായിരുന്നവർ റാന്നിയിൽ എത്തി പരിചയക്കാരെ കണ്ട ശേഷം മടക്ക് യാത്രക്കിടയിലാണ് അപകടം ഉണ്ടാകുന്നത്, ഇവർ റാന്നിയിൽ പോഗ്രാം നടത്തുവാൻ വേണ്ടി മുൻപ് വന്ന പരിചയത്തിലാണ് സുഹൃത്തുക്കളെ കാണാൻ എത്തിയത്.



