
സി.പി.ഐ സംസ്ഥാന നേതാവായിരുന്ന എം.വി വിദ്യാധരന്റെ മൂന്നാം അനുസ്മരണ സമ്മേളനം നടന്നു
പാവങ്ങളായ തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടു വീഴ്ചയില്ലാതെ പ്രവര്‍ത്തിച്ച നേതാവാണ് വിദ്യാധരന് എന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.സി.പി.ഐ സംസ്ഥാന കണ്ട്രോള് കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ ചെയര്‍മാനുമായിരുന്ന അന്തരിച്ച എം.വി വിദ്യാധരന്റെ മൂന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.പരിചയപ്പെട്ട ഓരോരുത്തര്‍ക്കും നല്ല ഓര്‍മ്മകള്‍ മാത്രമാണ് അദ്ദേഹത്തെക്കുറിച്ച് പറയുവാനുണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പുകളിലും സംഘടനാ പ്രവര്‍ത്തനത്തിലും ഒരിക്കലും അദേഹം വിട്ടുവീഴ്ച കാട്ടാറില്ല.ആ കര്‍ക്കശ നിലപാടാണ് റാന്നിയെ തുടര്‍ച്ചയായി എല്‍.ഡി.എഫിനൊപ്പം നിലനിര്‍ത്തുവാന്‍ കാരണമെന്നും അദേഹം പറഞ്ഞു.
താഴെ തട്ടില്‍ നിന്നും ഉയര്‍ന്ന് പാര്‍ട്ടിയുടെ ഉന്നത ഘടകത്തിലെത്തിയ വിദ്യാധരന് വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം നടത്തിയ നേതാവായിരുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദീര്‍ഘകാലം ജില്ലയില്‍ ഒന്നിച്ചു അദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മറക്കാനാവില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.
പരിചയപ്പെട്ട ഏതൊരാള്‍ക്കും മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് വിദ്യാധരനെന്ന് റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ പറഞ്ഞു.തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ വിശ്രമമില്ലാത്ത കര്‍ക്കശമായ പ്രവര്‍ത്തനമാണ് അദേഹം കാട്ടിയത്.അദേഹത്തിന്റെ വേര്‍പാട് റാന്നിയിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ നഷ്ടമാണെന്നും അദേഹം പറഞ്ഞു.
സി.പി.ഐ
റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ അസി.സെക്രട്ടറി അരുണ്‍ കെ.എസ് മണ്ണടി, സംസ്ഥാന കൗണ്‍സിലംഗങ്ങളായ ഡി സജി,അഡ്വ.കെ.ജി രതീഷ് കുമാര്‍,ജില്ലാ എക്സിക്യൂട്ടീവംഗം കെ സതീഷ്,സി.പി.ഐ(എം)
ജില്ലാ കമ്മറ്റിയംഗങ്ങളായ എസ് ഹരിദാസ്,റോഷന് റോയി മാത്യു,
ജില്ലാ ഉപഭോക്ത കോടതി പ്രസിഡന്റ് അഡ്വ. ബേബിച്ചന് വെച്ചൂച്ചി,സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി അനീഷ് ചുങ്കപ്പാറ,കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാര്‍,പത്തനംതിട്ട മണ്ഡലം സെക്രട്ടറി ഹരിദാസ്, ജില്ലാ കൗണ്‍സിലംഗങ്ങളായ സന്തോഷ് കെ.ചാണ്ടി, ടി.ജെ ബാബുരാജ്,എസ് രാധാകൃഷ്ണന്,എം.വി പ്രസന്നകുമാര്‍,
സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ടി.പി അനില്‍ കുമാര്‍,ജോയി വള്ളിക്കാല,വി.ടി ലാലച്ചന്‍,ജോയിന്റ് കൗണ്‍സില്‍ നേതാക്കളായ ആര് മനോജ് കുമാര്‍,പി.എസ് മനോജ് കുമാര്‍,
ലൈബ്രറി കൗണ്‍സില്‍ താലൂക്ക് എക്സിക്യൂട്ടീവംഗം ലീലാ ഗംഗാധരന്,പി ചന്ദ്രമോഹന്, നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ മാത്യു,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വിദ്യാധരന് അമ്പലാത്ത്, പാപ്പച്ചന് കൊച്ചുമേപ്രത്ത്,ജോര്‍ജ് എബ്രഹാം,എസ്.ആര് സന്തോഷ് കുമാര്‍, ആര് നന്ദകുമാര്‍,ഷീജോ ഫിലിപ്പ്,തെക്കേപ്പുറം വാസുദേവന്‍,എം.ശ്രീജിത്ത്,അനില്‍ അത്തിക്കയം,പി.സി സജി,സുരേഷ് അമ്പാട്ട്,ജോര്‍ജ് മാത്യു,പി.എസ് സതീഷ് കുമാര്‍,സജിമോന്‍ കടയനിക്കാട്,സി.ടി കുര്യാക്കോസ്,ശ്യാമള വാസുദേവന്‍,പി.എസ് സുജ,കെ.ടി സജി,ജ്യോതി ശ്രീനിവാസ്,സി.എ സന്തോഷ് കുമാര്‍,വി.കെ സണ്ണി,പ്രകാശ് പി.സാം,വിപിന്‍ പൊന്നപ്പന്,ബിബിന്‍ കല്ലംപറമ്പില്‍,ത്യാഗരാജന് എന്നിവര്‍ പ്രസംഗിച്ചു.



